1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: തൊഴിൽ വാഗ്ദാനം ചെയ്തുള്ള അനധികൃത സ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയാകരുതെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഖത്തറിൽ തൊഴിലവസരങ്ങളും ജോലി ഉറപ്പും വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ തട്ടിപ്പിന് ഇരയാക്കുന്ന ഏജൻസികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ വേദികളിലുടെയും വ്യാപകമാകുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

അനധികൃത സ്ഥാപനങ്ങളോടും അപരിചിതരോടും സ്വകാര്യ വിവരങ്ങൾ പങ്കുവെക്കരുതെന്നും അധികൃതർ ഓർമപ്പെടുത്തി. ഖത്തറിലെ ജോലി സംബന്ധമായ വിവരങ്ങളും വാർത്തകളുമെല്ലാം തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും യഥാസമയം പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.