1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2018

സ്വന്തം ലേഖകന്‍: നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി. വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍!!ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.

രാവിലെ ഏഴുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ സുരേന്ദ്രനെ കോടതി നടപടികള്‍ക്ക് ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷമാണു മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. അതേസമയം, സുരേന്ദ്രന്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട്. അടുത്ത കോടതി ദിവസം മാത്രമേ അതു പരിഗണിക്കുകയുള്ളൂ. മജിസ്‌ട്രേറ്റിന് വീടിനു പുറത്തു തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ശരണം വിളിയും ഉയര്‍ത്തിയിരുന്നു.

കെ. സുരേന്ദ്രനെ നിലയ്ക്കലില്‍നിന്ന് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരുക്കേറ്റു. ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.