1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: ഹിന്ദു വിവാഹ മോചനം, ഇനി ആറു മാസത്തെ കാത്തിരിപ്പ് വേണ്ടെന്ന് സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചനത്തിന് ആറു മാസത്തെ കാത്തിരിപ്പ് സമയം നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന് സുപ്രിം കോടതി വിധിച്ചു. ഭാര്യാഭര്‍ത്താക്കന്മാരുടെ ഉഭയ സമ്മതത്തോടെയാണ് വിവാഹ മോചനം നടക്കുന്നതെങ്കില്‍ എത്ര സമയത്തിനകം വിവാഹ മോചനം നല്‍കണം എന്ന് കുടുംബ കോടതിക്ക് തീരുമാനിക്കാം.

അതിന് ഹിന്ദു വിവാഹ നിയമത്തിലെ 13ബി വകുപ്പിലെ 2 ആം അനുഛേദം പ്രകാരം ആറു മാസത്തെ ഇടവേള നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ അവകാശ കാര്യത്തിലും സ്വത്തുക്കളുടെ കാര്യത്തിലുമൊക്കെ സമയവായത്തില്‍ എത്തിക്കഴിഞ്ഞാണ് കോടതിയെ സമീപിക്കുന്നതെങ്കില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കുടുംബ കോടതിക്ക് ഉചിതമായ തീരുമാനം വേഗത്തില്‍ എടുക്കാവുന്നതാണ്.

അര്‍ഹമായ വിവാഹ മോചനങ്ങള്‍ അനന്തമായി നീണ്ടുപോകുന്നത് നീതി നിഷേധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എട്ടു വര്‍ഷത്തിലധികം പിരിഞ്ഞു താമസിച്ചിട്ടും വിവാഹ മോചനം കിട്ടിഞ്ഞാത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വിവാഹ മോചനത്തിനുള്ള നിര്‍ബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണം എന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. തുടര്‍ ജീവിതത്തിന് ഈ കാലതാമസം തടസ്സമുണ്ടാക്കുന്നതായും ഇവര്‍ വാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.