1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ഉടനെന്ന് സൂചന നല്‍കിക്കൊണ്ട് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാന്‍ എട്ട് മാസം കൂടി ബാക്കിയുള്ളപ്പോഴാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കിയത്.

നിശ്ചയിച്ചതിലും നേരത്തെ,? ആഗസ്റ്റ് പകുതിയോടെ രാജ്യത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രസിഡന്റ് ഒപ്പുവെച്ച ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ആഗസ്റ്റ് 17ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം സെപ്റ്റംബര്‍ 1 ന് ചേരും. റെനില്‍ വിക്രമസിംഗെ സര്‍ക്കാര്‍ നൂറ് ദിനം പൂര്‍ത്തിയാക്കുന്ന ഏപ്രില്‍ 23 ന് പാര്‍ലമെന്റ് പിരിച്ചുവിടുമെന്നാണ് നേരത്തെ പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നത്.

ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിജ്ഞാപനത്തില്‍ പ്രസിഡന്റ് ഒപ്പുവെച്ചതായി ഔദ്യോഗിക വക്താവ് രജിതാ സേനാരത്‌നെ അറിയിച്ചു. ആഗസ്റ്റ് 17 ന് ആയിരിക്കും പൊതുതെരഞ്ഞെടുപ്പെന്ന് അവര്‍ സൂചന നല്‍കി. ശ്രീലങ്കന്‍ ഭരണഘടന പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ട് 52 മുതല്‍ 66 ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിബന്ധന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.