1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: വിദേശികൾക്ക്​ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന യു.എ.ഇ സർക്കാറി​െൻറ തീരുമാനം രാജ്യത്തെ സാമ്പത്തിക കുതിപ്പിന്​ വഴിയൊരുക്കുമെന്ന്​ വിലയിരുത്തൽ. നിലവിൽ ഫ്രീ സോണുകളിൽ മാത്രമാണ്​ 100 ശതമാനം ഉടമസ്ഥാവകാശം പ്രവാസികൾക്ക്​ ലഭിക്കുന്നത്​. മെയിൻലാൻഡുകളിൽ 51 ശതമാനം ഉടമസ്ഥാവകാശവും ഇമറാത്തികൾക്കാണ്​. എന്നാൽ, ഡിസംബർ ഒന്നു​ മുതൽ മെയിൻലാൻഡിലും പൂർണ ഉടമസ്ഥാവകാശം പ്രവാസികൾക്ക്​ കൈവശം വെക്കാം.

ടാറ്റ ഉൾപ്പെടെയുള്ള വൻകിട ഇന്ത്യൻ കമ്പനികൾ യു.എ.ഇയിൽ നിക്ഷേപമിറക്കാൻ പദ്ധതിയിട്ടിരുന്നു. ഇതുപോലുള്ള കമ്പനികളെ കൂടുതൽ ആകർഷിക്കുന്നതാണ്​ പുതിയ നിയമം. കമ്പനിയുടെ 70 ശതമാനം ഓഹരി മറ്റുള്ളവർക്ക്​ വിൽക്കാൻ സാധിക്കും എന്നതും കൂടുതൽ പേരെ ആകർഷിക്കും. പ്രവാസികൾക്കുതന്നെ പങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാൻ ഇത്​​ വഴിതുറക്കും. ഉടമസ്ഥാവകാശം സ്വന്തമാകുന്നതോടെ വിദേശികൾക്ക്​ സ്​ഥാപനത്തി​െൻറ ചെയർമാനാകാനും തടസ്സമുണ്ടാവില്ല.

നിലവിൽ വിദേശികൾക്ക്​ ഓഹരിയുള്ള സ്ഥാപനങ്ങൾക്കും പുതിയ നിയമത്തിലേക്ക്​ മാറാൻ കഴിയുമെന്നാണ്​ അറിയുന്നത്​. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ നിയമ നിർമാണം ഉടൻതന്നെ ഉണ്ടാകുമെന്നാണ്​ കരുതുന്നത്​. പ്രവാസികൾക്ക്​ കൂടുതൽ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താൻ കഴിയുമെന്നുള്ളതും ഈ നിയമത്തി​െൻറ നേട്ടമാണ്​.

ഓഹരി പങ്കാളിത്തം നൽകുന്നയാളെ​ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക എന്ന ആശങ്ക വിദേശ നിക്ഷേപകർക്കുണ്ടായിരുന്നു. എന്നാൽ, ഇനി ഇത്തരം ആശങ്കകൾ അസ്ഥാനത്താകും. വർഷത്തിലും മാസത്തിലും സ്​പോൺസർഷിപ്​ ഫീസ്​ അടക്കണമെന്ന ആശങ്കയും ഇനിമുതൽ ഉണ്ടാവില്ല. ​കോവിഡ്​ കാലത്ത്​ മറ്റു​ പല രാജ്യങ്ങളും വാറ്റും മറ്റു​ നികുതികളും വർധിപ്പിച്ചപ്പോഴും സംരംഭകർക്ക്​ തുണയാകുന്ന നയങ്ങളാണ്​ യു.എ.ഇ സ്വീകരിച്ചു പോന്നത്​. ഫീസിളവ്​ നൽകിയും പിഴകൾ റദ്ദാക്കിയും സംരംഭകരെ ചേർത്തുപിടിച്ചിരുന്നു.

122 മേഖലകളിലുള്ള സ്ഥാപനങ്ങൾക്കാണ്​ പൂർണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്​. ഉൽപാദന, കാർഷിക, സേവന മേഖലകളെയാണ്​ പ്രധാനമായും ലക്ഷ്യമിടുന്നത്​. എന്നാൽ, നിശ്ചിത തുകക്ക്​ മുകളിൽ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്കാണ്​ ഈ ആനുകൂല്യം ലഭിക്കുക. 20 ലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ മുതൽ മുടക്കുള്ള സ്ഥാപനങ്ങളെയാണ്​ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. 30 ലക്ഷം ദിർഹം മുതൽമുടക്കിൽ​ കായിക മേഖലയിൽ കമ്പനികൾ സ്വന്തമായി തുറക്കാം.

മെഡിക്കൽ ഉപകരണ നിർമാണ കമ്പനികൾക്ക്​ കുറഞ്ഞത്​ രണ്ടു കോടി ദിർഹം മുതൽ മുടക്കുണ്ടായിരിക്കണം. ആരോഗ്യ മേഖലയിൽ 100 ദശലക്ഷം ദിർഹം മൂലധനമുള്ളവർക്കേ സ്വന്തമായി സ്​ഥാപനം തുടക്കാൻ കഴിയൂ. കാർഷിക മേഖലയിൽ കുറഞ്ഞത്​ 75 ലക്ഷം ദിർഹം നിക്ഷേപമിറക്കണം. പാൽ, ബേക്കറി, ഫർണിചർ, പ്ലാസ്​റ്റിക്​, സിന്തറ്റിക്​, പെയിൻറ്​ വാർണിഷ്​, സോപ്പ്​, ഡിറ്റർജൻറ്​സ്​, തീപ്പട്ടി, കമ്പ്യൂട്ടർ ഉൽപന്നങ്ങൾ ഉദ്​പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്​ സ്വന്തമായി ഉടമസ്ഥാവകാശം ലഭിക്കാൻ ഒന്നര കോടി ദിർഹം മുതൽ മുടക്കുണ്ടാവണം.

ഏറ്റവും കുറവ്​ നിക്ഷേപം ആവശ്യമുള്ളത്​ സംഗീതോപകരണ ഉൽപന്ന സ്ഥാപനങ്ങൾക്കാണ്​. 20 ലക്ഷം ദിർഹം മതി. ഗെയിംസ്​, കളിപ്പാട്ടം നിർമാണ സ്ഥാപനങ്ങൾക്ക്​ 30 ലക്ഷം ദിർഹമുണ്ടെങ്കിൽ സ്വന്തമായി തുടങ്ങാം. ലീഗൽ കൺസൾട്ടൻസി ഓഫിസുകൾ പോലും സ്വന്തം നിലയിൽ തുറക്കാൻ കഴിയും. ഇവയുടെ മുതൽ മുടക്ക്​ നിശ്ചയിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെയും നി​ക്ഷേപം എത്രവേണമെന്ന്​ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ, ഊർജോൽപാദനം, എണ്ണ ഖനനം, സർക്കാർ സ്ഥാപനം തുടങ്ങിയ മേഖലകളിൽ വ​ിദേശ നിക്ഷേപത്തിന്​ നിയന്ത്രണം തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.