1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2019

സ്വന്തം ലേഖകന്‍: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 95% അക്കൗണ്ടുകളും പൂട്ടും; ഓരോ മാസവും നീക്കം ചെയ്യുന്നത് 20 ലക്ഷത്തോളം വാട്‌സാപ്പ് അക്കൗണ്ടുകള്‍. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ്. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നതായും വെളിപ്പെടുത്തലില്‍ പറയുന്നു.

നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ 1.5 ശതകോടി ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറുണ്ടെന്നും ഇനിയും അത്തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നേരത്തെ വാട്‌സ്ആപ്പ് മേധാവി അറിയിച്ചിരുന്നു.

അതേ സമയം കേന്ദ്രത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണ നയം നിലവില്‍ വന്നാല്‍ വാട്‌സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. വാട്‌സ്ആപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യം സൂചിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.