1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2015

സ്വന്തം ലേഖകന്‍: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് അഭയം നല്‍കണമെന്ന ആവശ്യം ഫ്രാന്‍സ് തള്ളി. അസാഞ്ച് അപകടാവസ്ഥയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിന്റെ നടപടി. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന ഫ്രാന്‍സ് പ്രസിഡന്റുമാരെ നിരീക്ഷിച്ച് രേഖകള്‍ ചോര്‍ത്തിയത് വികി ലീക്‌സ് പുറത്ത് വിട്ടിരുന്നു.

44 കാരനായ ജൂലിയന്‍ അസാഞ്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് താമസം. സ്വീഡനിലേക്ക് നാടുകടത്തപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണിത്.സ്വീഡനില്‍ രണ്ട് പീഡനക്കേസുകള്‍ അസാഞ്ചിനെതിരെയുണ്ട്.ഇത് അസാഞ്ച് നിഷേധിച്ചതുമാണ്.എന്നാല്‍ സ്വീഡനിലെത്തിക്കപ്പെട്ടാല്‍ അമേരിക്ക അസാഞ്ചിനെ വികിലീക്‌സ് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്നുറപ്പ്.ഈ സാഹചര്യത്തിലാണ് അസാഞ്ച് ഫ്രാന്‍സില്‍ അഭയം ചോദിച്ച് കത്തയച്ചത്.കഴിഞ്ഞ ദിവസങ്ങലില്‍ ഫ്രാന്‍സിലെ മുന്‍ പ്രസിഡന്റുമാരെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് രേഖ ചോര്‍ത്തിയത് വികി ലീക്‌സ് പുറത്ത് വിട്ടിരുന്നു.ഇതിന് പിന്നാലെയാണ് സഹായാഭ്യാര്‍ഥന അയച്ചത്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഹായാഭ്യാര്‍ഥന സ്വീകര്യമല്ലെന്നാണ് ഫ്രാന്‍സിന്റെ വിശദീകരണം.യൂറോപിലെ ഒരു രാജ്യത്തിന്റെ അറസ്റ്റ് വാറണ്ടുള്ള സാഹചര്യത്തില്‍ ഇത് സാധ്യമല്ല.മാത്രമല്ല അസാഞ്ച് അപകടവാസ്ഥയിലാണെന്ന് കരുതുന്നുമില്ലെന്ന് ഫ്രാന്‍സ് പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിന്റെ നിലപാടിനോട് അസാഞ്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.