1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2011

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു,അല്ലെങ്കില്‍ ലിബിയയില്‍ ആഭ്യന്തര കലാപം നടന്നപ്പോള്‍ ഗദ്ദാഫി ചെസ് കളിച്ചു എന്നത് പോലെ കാനഡയിലെ കലാപഭൂമിയില്‍ പ്രണയബദ്ധരായി കഴിയുന്ന കമിതാക്കളുടെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു.

കാനഡയിലിലെ വാന്‍കൂര്‍ നഗരത്തില്‍ ഐസ് ഹോക്കി മത്സരത്തില്‍ തോറ്റ ടീമിന്റെയും ജയിച്ച ടീമിന്റെയും ആരാധകര്‍ കലാപമുണ്ടാക്കുന്നതിനിടയില്‍ പ്രണയിതാക്കളായ സ്‌കോട്ടും അലക്‌സും റോഡില്‍ കിടന്ന് ഗാഢമായി ചുംബിക്കുന്ന രംഗം വന്‍ മാധ്യമ പ്രാധാന്യം നേടിയിരുന്നു.ദിവസങ്ങള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ആളുകളാണ് ഈ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തത്.തീവ്ര പ്രണയത്തിന്‍റെ പ്രകടനമായി ഒരു വിഭാഗം അതിനെ വിലയിരുത്തിയപ്പോള്‍,കാമത്തിന്റെ തീവ്രമായ ആസക്തിയുടെ നിമിഷങ്ങളില്‍ സഹജീവികളുടെ വിഷമങ്ങളെ മറക്കുന്ന സ്വാര്‍ത്ഥ സമൂഹത്തിന്‍റെ പ്രതിനിധികളായി ചിലരെങ്കിലും ഇരുവരെയും കണ്ടിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഫോട്ടോയ്ക്ക് പിന്നിനെ യഥാര്‍ത്ഥ സംഭവത്തിന്‍റെ ചുരുളഴിഞ്ഞിരിക്കുന്നു.എന്താണെന്ന് സംഭവിച്ചതെന്ന് ദമ്പതികള്‍ വെളിപ്പെടുത്തിയതിനോപ്പം സംഭവത്തിന്‍റെ മറുപുറം കാണിക്കുന്ന വീഡിയോയും പുറത്തിറങ്ങി.കഴിഞ്ഞ ആറു മാസമായി പ്രണയത്തിലുള്ള സ്കോട്ടും അലക്സും ടൌണിലെ ഒരു ബാറിലിരുന്ന് മദ്യപിക്കുകയായിരുന്നു.കലാപം തുടങ്ങിയപ്പോള്‍ രക്ഷപെടാന്‍ പുറത്തേക്കിറങ്ങിയ ഇരുവര്‍ക്കും പോലീസിന്റെ അടി കിട്ടി.പരിക്കേറ്റു നിലത്തു വീണു കിടന്ന അലക്സിനെ സ്കോട്ട് ആശ്വസിപ്പിക്കുകയായിരുന്നുവെന്നു ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയരംഗമെന്നു വിശേഷിക്കപ്പെട്ട സംഭവത്തിന്‍റെ വേറൊരു ആങ്കിളില്‍ നിന്നുള്ള വീഡിയോയും സംഭവത്തിന്‍റെ സത്യം വെളിപ്പെടുത്തുന്നു.സത്യം പുറത്തു വന്നതോടെ നിരാശയിലാണ് ലോകമെമ്പാടുമുള്ള പ്രണയിതാക്കള്‍ .സംഭവത്തിന്‍റെ വീഡിയോ ചുവടെ കൊടുക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.