1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2011

ജേക്കബ്‌ കനകാലയം

ജൂണ്‍ 15 ബുധനാഴ്ച വൈകിട്ട് 5 മണിയ്ക്ക് സ്വാന്‍സിയ ഹോളി ക്രോസ് ചര്‍ച്ച് ജനറസില്‍ അഭിവന്ദ്യ പിതാവിന് നല്‍കിയ സ്വീകരണം എല്ലാ ക്‌നാനായ മക്കളെയും ആവേശഭരിതരാക്കി. താലപ്പൊലി ഏന്തിയ ബാലികാബാലന്മാര്‍ ഇരുവശങ്ങളിലും അണിനിരന്ന മുത്തുക്കുടകളുടേയും നടവിളികളുടേയും അകമ്പടിയോടെ മാര്‍ത്തോമന്‍ഗാനം ആലപിച്ചുകൊണ്ട് പിതാവിനെ വേദിയിലേയ്ക്ക് ആനയിച്ചു.

സ്വാന്‍സിയ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ് സജി മലേമുണ്ടയ്്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ജോയിന്‍ സെക്രട്ടറി അനില്‍ കുര്യന്‍ പിതാവിന് സ്വാഗതം ആശംസിച്ചു. യൂണിറ്റ് സെക്രട്ടറി ഷാജി ജേക്കബ് പിതാവിന് ബൊക്ക നല്‍കി ആദരിച്ചു. ഫാദര്‍ സിറില്‍ നടത്തില്‍ ആശംസ പ്രസംഗവും, വൈസ് പ്രസിഡന്റ് ബൈജു നന്ദിയും പറഞ്ഞു.

പിതാവിന്റെ മറുപടി പ്രസംഗത്തില്‍ യു.കെ.കെ.ഇ.എ യുടെ ചെറിയ യൂണിറ്റുകളില്‍ ഒന്നായ സ്വാന്‍സി യൂണിറ്റിന്റെ കൂട്ടായ്മയെ പ്രശംസിച്ചു. ഒപ്പം നര്‍മ്മത്തില്‍ ചാലിച്ച ഇടയ സന്ദേശവും ഇവിടുത്തെ ക്‌നാനായ മക്കളെ ആവേശഭരിതരാക്കി. കൂടാതെ ക്‌നാനായ മക്കളുടെ മനസ്സിലുണ്ടായിരുന്ന ചെറുതും വലുതുമായ സംശയങ്ങള്‍ക്ക് കൃത്യതയോടെയും ആധികാരികതയോടെയും കൂടി പിതാവ് ഉത്തരം നല്‍കി.

കാര്യപരിപാടികളുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളായ സജി ജോണ്‍, ജിജോ ജോയി, സജി ജോസഫ്, തങ്കച്ചന്‍ ജേക്കബ്, ജെയ്‌മോന്‍ എബ്രഹാം, ഷീജാ സജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രവൃത്തിദിവസം ആയിരുന്നിട്ടുകൂടി സ്വാന്‍സി യൂണിറ്റിലെ എല്ലാ കുടുംബങ്ങളും തങ്ങളുടെ കൊച്ചു പിതാവിനെ സ്വീകരിക്കുവാന്‍ അതിയായ ആഗ്രഹത്തോടും ഉത്സാഹത്തോടും കൂടി തങ്ങളുടെ കുഞ്ഞ് മക്കളെ സ്‌ക്കൂളില്‍ നിന്ന് നേരത്തെ എടുത്ത് സമയത്തിന് മുന്‍പ് തന്നെ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കുഞ്ഞുമക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഫോട്ടോയ്ക്കും കുശലാന്വേഷണത്തിനും പിതാവ് സമയം കണ്ടെത്തി. കൊച്ച് പിതാവിനോടൊത്തുള്ള ആ സായാഹ്നം സ്വാന്‍സിയിലെ ക്‌നാനായ മക്കളുടെ ഓര്‍മ്മയില്‍ എന്നും തങ്ങിനില്‍ക്കുന്ന അനുഭവമായി. ആ അനുഗ്രഹം ഞങ്ങളെ മുന്നോട്ടുനയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.