1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2011


സ്പീഡ് ക്യാമറ ചിഹ്നം അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്ത്‌ മാത്രം വേഗത കുറച്ച് ഓടിക്കുകയും മറ്റുള്ള ഭാഗത്ത്‌ നൂറില്‍ പറക്കുകയും ചെയ്യുന്നവര്‍ക്ക് ഇതാ ഒരു അശുഭ വാര്‍ത്ത. ഇത്തരത്തില്‍ അമിതവേഗതയില്‍ നിരത്തിലൂടെ കുതിക്കുന്ന വാഹനങ്ങളെ കണ്ടെത്തി വിവരം നല്‍കാന്‍ ക്യാമറകള്‍ റെഡി.മുന്‍പ് മോട്ടോര്‍വേകളിലോ പ്രധാന റോഡുകളിലോ മെയിന്റനന്‍സ് ജോലികള്‍ നടക്കുമ്പോള്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന ആവെറേജ് സ്പീഡ് ക്യാമറകള്‍ രാജ്യത്താകമാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

വാഹനങ്ങളുടെ ശരാശരി വേഗത കൃത്യമായി രേഖപ്പെടുത്തുന്ന പുതുതലമുറ ക്യാമറകളാണ് വിവിധസ്ഥലങ്ങളിലായി സ്ഥാപിക്കുന്നത്.തെക്കു കിഴക്ക് എസെക്‌സില്‍ നിന്നും കിഴക്കന്‍ ലണ്ടനിലെക്ക് തിരിയുന്ന A13 കാരേജ് വേയിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ക്യമാറകള്‍ സ്ഥാപിച്ചത്. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യ്ാമറകളേക്കാളും കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് ന്യൂജനറേഷന്‍ ക്യാമറകള്‍.

നിലവില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന റോഡിന്റെ തുടക്കത്തിലും ഒടുക്കത്തിലുമാണ് ക്യാമറകള്‍ ഉള്ളതെങ്കില്‍ ,പുതിയ സംവിധാനത്തില്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വേഗത നിരീക്ഷിക്കാന്‍ ക്യാമറകള്‍ ഉണ്ടാവും.ഉദാഹരണത്തിന് 37 വേഗതനിയന്ത്രണ സംവിധാനങ്ങളടങ്ങിയ 84 ക്യാമറകളാണ് A13 കാരേജ് വേയില്‍ സ്ഥാപിച്ചിരിക്കുന്നത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ നിയമം നിഷ്കര്‍ഷിക്കുന്ന വേഗപരിധി ആദ്യാവസാനം നിലനിര്‍ത്തിയില്ലെങ്കില്‍ പിടിക്കപ്പെടും.

പുതിയ സംവിധാനം നിരത്തുകളിലെ വേഗതനിയന്ത്രണം കാര്യക്ഷമമാക്കുന്നതിന് സഹായിക്കുമെന്ന് ‘റോഡ്‌പൈലറ്റ്’ വ്യക്തമാക്കി.പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം ഇത് വ്യാപിപ്പിക്കുമെന്ന് ‘റോഡ്‌പൈലറ്റ്’ സി.ഇ.ഒ ജെയിംസ് ഫ്‌ലെന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.