1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011

ലണ്ടന്‍: സൗത്ത് ആഫ്രിക്കയില്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ട ആനി ദിവാനിക്കുനേരെ ലൈംഗിക ആക്രമണം നട ന്നിരുന്നെന്ന് റിപ്പോര്‍ട്ട്. ആനിക്കുനേരെ ലൈംഗിക പീഡനം നടന്നു എന്ന വാദം ഡിക്ടറ്റീവുകള്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മരിച്ച ദിവാനിയുടെ ഡി.എന്‍.എയില്‍ നടത്തിയ പുതിയ പരിശോധനകളാണ് ലൈംഗിക പീഡനം നടന്നുവെന്ന വാദം ശരിവയ്ക്കുന്നത്.

ഏത് പരിശോധനയിലാണ് ലൈംഗിക പീഡനകാര്യം വെളിപ്പെട്ടതെന്ന് വ്യക്തമല്ല. ഈ റിപ്പോര്‍ട്ട് ഡിക്ടറ്റീവുകള്‍ക്ക് കൈമാറും.

തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ മാനഭംഗശ്രമത്തെ ചെറുത്തുനില്‍ക്കുന്നതിനിടെയാണ് ആനി കൊല്ലപ്പെട്ടതെന്നാണ് അടുത്തിടെയുണ്ടായ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് ഷെറിന്‍ ദിവാനിക്കൊപ്പം കേപ്പ് ടൗണില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ സൗത്ത് ആഫ്രിക്കയില്‍ വച്ചാണ് ആനി വെടിയേറ്റു മരിച്ചത്. യാത്രക്കിടെ ഇരുവരും സഞ്ചരിച്ച ടാക്‌സിയില്‍ അക്രമികള്‍ കടന്നുകൂടുകയായിരുന്നു.

ഷെറിന്‍ ദിവാനിയും ഡ്രൈവറും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. കഴുത്തില്‍ വെടിയേറ്റനിലയില്‍ കാറില്‍ ആനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.