1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011

ജീവിതമെന്നാല്‍ സെക്സും മദ്യവുമാണ് എന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന,കൌമാരക്കാരായ അമ്മമാര്‍ ഏറ്റവും കൂടുതല്‍ വസിക്കുന്ന ബ്രിട്ടനില്‍ നിന്നും നമ്മെ ഭീതിപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി. ആറ് വയസുകാരായ രണ്ട് ആണ്‍കുട്ടികള്‍ 5 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അഞ്ച്, ആറ് വയസിനിടയിലുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. അസ്വസ്ഥരായ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌ക്കൂളിലയക്കില്ലെന്ന് ഭീഷണി മുഴക്കിയിരിക്കയാണ്.

പോലീസില്‍ പരാതി നല്‍കിയെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികളായതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളില്‍ തന്നെയാണുള്ളത്. എന്നാല്‍ ദിവസം മുഴുവന്‍ ഇവരെ നീരീക്ഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്‌ക്കൂളില്‍ ചെറിയ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ക്ക് നല്‍കാനായി വിദ്യാര്‍ത്ഥികളുടെ കൈവശം ഒരു കത്ത് കൊടുത്തയച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടികളെ നുള്ളുകയോ മറ്റോ ചെയ്തു എന്നാണ് രക്ഷിതാക്കളെ അറിയിച്ചിരുന്നത്.

തങ്ങള്‍ ചെയ്തതെന്താണെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ചെറിയ കുട്ടികളാണിവരെന്നാണ് ലങ്കാഷൈര്‍സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയുടെ അമ്മ പറയുന്നത്. എന്നാല്‍ ഇത് അപ്രതീക്ഷിതമാണ്. വളരെ ഭീകരമായ കാര്യമാണ് സംഭവച്ചിരിക്കുന്നത്. ആക്രമണത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പെരുമാറ്റം ദുരന്തത്തിനുശേഷം പാടേ മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പല രക്ഷിതാക്കളും സ്‌ക്കൂളില്‍ നിന്നും മക്കളുടെ പേര്‍ വെട്ടിക്കാനൊരുങ്ങുകയാണ്. സംഭത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നാണ് ലങ്കാഷൈര്‍ കണ്‍ട്രി കൗണ്‍സില്‍ ഡയറക്ടര്‍ ഫെയ്ത്ത് മാന്‍ പറയുന്നത്. എല്ലാ കുട്ടികളുടേയും സുരക്ഷിതത്വത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഈ പ്രശ്‌നം സ്‌ക്കൂളിനുള്ളില്‍ വച്ച് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് സംഭത്തെ കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.