1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

ന്യൂദല്‍ഹി: ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കാന്‍ കോടതി വിധിച്ചു. ബാലകൃഷ്ണപ്പിള്ളക്കൊപ്പം പ്രതികളായ മൂന്ന് പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബാലകൃഷ്ണപ്പിള്ളയെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി.

ജസ്റ്റസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍  എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.