ഇൻസ്റ്റന്റ് മെസേജിങ് സംവിധാനമായ വാട്സാപ്പിൽ ഇനി മുതൽ സൗജന്യമായി ഫോൺ വിളിക്കാം. എന്നാൽ തുടക്കത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമേ വൊയ്സ് കാളിംഗ് സൗകര്യം ലഭ്യമാകൂ.
എന്നാൽ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ വൊയ്സ് കാൾ സൗകര്യം ഉടനെ ലഭ്യമാകും എന്നാണ് സൂചന. വൊയ്സ് കാൾ സൗകര്യം തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾ ഉപയോഗിച്ചു തുടങ്ങി.
വൊയ്സ് കാളിംഗ് സംവിധാനം ലഭ്യമാക്കുമെന്ന് വാട്സാപ്പ് നേരത്തെ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ എതെല്ലാം രാജ്യങ്ങളിലേക്ക് ഈ സൗകര്യം ലഭ്യമാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ഹൈക് കഴിഞ്ഞ ദിവസമാണ് വൊയ്സ് കാളിംഗ് സേവനം അവതരിപ്പിച്ചത്. ഹൈക് 200 രാജ്യങ്ങളിലേക്ക് സൗജന്യ വൊയ്സ് കാൾ സൗകര്യം നൽകുന്നുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല