1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2011

ന്യൂദല്‍ഹി: മെയ് 20 മുതല്‍ ടൊയോട്ടയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം സാധാരണഗതിയില്‍ കൊണ്ടുവരാനാകുമെന്ന് ടൊയോട്ട ആറിയിച്ചു. ജപ്പാനില്‍ മര്‍ച്ചിലുണ്ടായ സുനാമിയെത്തുടര്‍ന്ന് ടൊയോട്ടയുടെ ഉല്‍പ്പാദനം വളരെ കുറഞ്ഞിരുന്നു.

അടുത്തമാസം എറ്റിയോസ് ലിവ എന്ന പുതിയ കാര്‍ ഇറക്കാനുള്ള പദ്ധതിയിലാണ് ടൊയോട്ട.

വളരെ പെട്ടെന്നു തന്നെ ഇതുവരെയുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബാംഗ്ലൂരിലുള്ള ടൊയോട്ട ഫാക്ടറി എല്ലാ ആഴ്ചകളിലും ഇനി പ്രവര്‍ത്തിക്കുമെന്ന് ടൊയോട്ട കിസ്ലോസ്‌ക്കര്‍ ഒരു സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. സുനാമിയെ തുടര്‍ന്ന് 70 ശതമാനത്തോളം ഉല്‍പ്പാദനമാണ് ടൊയോട്ടക്ക് ഇന്ത്യയില്‍ കുറയ്‌ക്കേണ്ടി വന്നിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.