1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2011

ദൂരൂഹസാഹചര്യത്തില്‍ മരിച്ച ഗവേണഷവിദ്യാര്‍ത്ഥിയായ ഇന്ദുവിന്റെ തീവണ്ടിയാത്ര പുനസൃഷ്ടിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തുന്നു.ഇതിന്റെ ഭാഗമായി മംഗലാപുരം എക്‌സ്പ്രസ്സില്‍ ഇന്ദു സഞ്ചരിച്ചിരുന്ന എ.സി. കംപാര്‍ട്ടുമെന്റിലുണ്ടായിരുന്ന തിരുവനന്തപുരത്തുകാരായ യാത്രക്കാരില്‍ ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.

തീവണ്ടി യാത്രയെക്കുറിച്ച് സുഭാഷ് റെയില്‍വേ പോലീസിനു നല്‍കിയ വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളൂ. ഇത് അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായാണ് മറ്റു യാത്രക്കാരെ ചോദ്യം ചെയ്യുന്നത്.

ഇന്ദുവിന്റെ കാമുകനായ സുഭാഷിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നതിനായി ചില പ്രധാന രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ഇതിനിടെ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സണ്‍ എം. പോള്‍, െ്രെകംബ്രാഞ്ച് ഡിഐജി എസ്. ശ്രീജിത്ത്, എഎസ് പി ഉണ്ണിരാജ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ യോഗം ആലുവ പൊലീസ് കഌില്‍ വിളിച്ചുചേര്‍്ത്ത് ഡിജിപി ജേക്കബ് പുന്നൂസ് അന്വേഷണ പുരോഗതി വിലയിരുത്തി.

ലഭ്യമായ തെളിവുകളും സാഹചര്യതെളിവുകളും സുഭാഷിന് എതിരാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സുഭാഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും പൊലീസ് നിരീക്ഷണത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചതായി അറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.