1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2011

കോഴിക്കോട് എന്‍ഐടിയിലെ ഗവേഷകവിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ.ഇന്ദുവിന്റെ തീവണ്ടിയില്‍ നിന്നും പുഴയിലേയ്ക്ക് വീണത് കണ്ടുവെന്ന് പറഞ്ഞവരെ ക്രൈംബ്രാഞ്ച് ശനിയാഴ്ച ചോദ്യം ചെയ്തു.
ഇന്ദു തീവണ്ടിയില്‍നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടുവെന്ന് നേരത്തേ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ടു പേരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ നേരിട്ട് ചോദ്യം ചെയ്തത്.

സംഭവംനടന്ന ദിവസം മംഗലാപുരം എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ തങ്ങള്‍ പാലത്തിനു തൊട്ടുതാഴെയുള്ള കടവില്‍ ഇരിക്കുകയായിരുന്നു എന്നാണ് മണല്‍വാരല്‍ തൊഴിലാളികളായ രണ്ടുപേര്‍ മൊഴി നല്‍കിയിട്ടുള്ളത്.

മണല്‍വാരല്‍ പിടിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നിരീക്ഷണമുണ്ടോ എന്നറിയാനായിരുന്നു തീവണ്ടിയുടെ നേര്‍ക്കു നോക്കിയത്. തീവണ്ടിയുടെ മുന്നിലെ രണ്ടു ബോഗികളുടെയും പിന്നിലെ രണ്ടു ബോഗികളുടെയും എ.സി. കംപാര്‍ട്ട്‌മെന്റിന്റെയും വാതില്‍ തുറന്നുകിടക്കുകയായിരുന്നു.

തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണു. പാലത്തിന്റെ ആറു കരിങ്കല്‍ തൂണുകളുള്ളതില്‍ ഒരെണ്ണത്തില്‍ തട്ടിയാണ് വീണത്. അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

വീണത് മനുഷ്യനാണെന്ന് അപ്പോള്‍ തങ്ങള്‍ക്കു മനസ്സിലായില്ലെന്നും പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായതെന്നും സാക്ഷികള്‍ പറഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഭയം നിമിത്തം ആദ്യം വിവരങ്ങള്‍ ആരോടും പറഞ്ഞില്ലെന്നും പിന്നീട് ധൈര്യം സംഭരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.