1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2011

എഡിന്‍ ബറോയില്‍ എണ്‍പത് വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു.എഡിന്‍ബറോയ്ക്കടുത്ത് താമസിക്കുന്ന ഇരിട്ടി വെള്ളരിവയല്‍ മഞ്ഞുമ്മല്‍ മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടിയാണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരിച്ചത്.

ശ്വാസ തടസം മൂലം കഴിഞ്ഞ കുറെ ദിവസമായി ഇവര്‍ എഡിന്‍ബറോ റോയല്‍ ഇന്‍ഫെര്‍മരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം കുറവുണ്ടെന്ന് തോന്നിയതിനാല്‍ ഇന്ന് ഡിസ്ച്ചര്‍ജുമെന്ന് പറഞ്ഞിരിക്കെയാണ് മരണം. കഴിഞ്ഞ ഒരു വര്‍ഷമായി പി ആര്‍ നേടി ഏക മകനായ മാത്യൂസിനും കുടുംബത്തിനും ഒപ്പം കഴിയുകയായിരുന്നു.

എഡിന്‍ബറോയ് ക്കടുത്തു മിഡ് ലോതിയന്‍ പ്രവിശ്യയിലെ ബോന്‍ണി റിഗ്ഗ് എന്ന സ്ഥലത്താണ് ടെസ്‌കോ ജീവനക്കാരനായ മാത്യൂസ് താമസ്സിക്കുന്നത്. പരേതയുടെ ഏക മകള്‍ ഓമന നാട്ടില്‍ കേളകം സ്‌കൂളില്‍ അധ്യാപികയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ നടന്നു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.