1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

ലണ്ടന്‍: എണ്ണനിക്ഷേപത്തിന്റെ അളവില്‍ കുറവുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കുമെന്ന് സൂചന.

നിലവില്‍ പെട്രോളിന് 129 പെന്നിയും ഡീസലിന് 134 പെന്നിയുമാണ് വില. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഇന്ധനവിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന വാര്‍ത്ത ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

നിലവില്‍ സൗദിഅറേബ്യയാണ് ഏറ്റവുമധികം എണ്ണ ഉല്‍പ്പാദനം നടത്തുന്ന രാഷ്ട്രം. എണ്ണകയറ്റുമതിയില്‍ കുറവ് വരുത്തുമെന്ന് സൗദി ആഴ്ച്ചകള്‍ക്ക്മുമ്പ് സൂചന നല്‍കിയിരുന്നു. എന്നാല്‍ സൗദി പേടിക്കുന്ന രീതിയില്‍ ഇന്ധനനിക്ഷേപത്തില്‍ കുറവുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഈജിപ്റ്റ് അടക്കമുള്ള മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വം എണ്ണവില വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ധനവില ബാരലിന് 100 ഡോളര്‍ എന്ന നിലയിലെത്തിയിട്ടുണ്ട്.

അന്താരാഷട്രകമ്പോളത്തിലെ വിലയിലെ അനിശ്ചിതത്വം ഉപഭോക്താക്കളെ ഏറെ കഷ്ടത്തിലാക്കുമെന്ന് ഇന്‍ഡസ്ട്രി ടാസ്‌ക്‌ഫോഴ്‌സിലെ ജെര്‍മി ലെഗ്ഗറ്റ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.