1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2011

കഷ്ട്ടകാലന്‍

അതിരാവിലെ എഴുന്നേല്‍ക്കുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമമുള്ള കാര്യം.തലേ ദിവസത്തെ കമ്പനിപ്പണിയും കഴിഞ്ഞ് യു കെയിലെ മലയാളം  പത്രങ്ങളിലെ കുന്നായ്മയും വായിച്ച് ഒരു സ്മാളുമടിച്ച് കിടന്നുറങ്ങുമ്പോള്‍ മിക്കവാറും  മുതുപാതിരാ ആകും.അങ്ങിനെ ഉറങ്ങാന്‍ വേണ്ടി ജീവിക്കുന്ന കഷ്ട്ടകാലന്റെ കാലത്തെയുള്ള ഉറക്കം ഈ ദിവസങ്ങളില്‍ തുടര്‍ച്ചയായി മുടങ്ങുകയാണ്.

കുംഭകര്‍ണന് പഠിക്കാന്‍ ശ്രമിക്കുന്ന ഈ പാവപ്പെട്ടവന്റെ ഉറക്കം കെടുത്തുന്നത് വേറാരുമല്ല. കോട്ടയത്ത്‌  നിന്നും യു കെ മലയാളികള്‍ക്കായി അന്തിപ്പത്രം നടത്തുന്ന അതിബുദ്ധിമാനായ ആശാനും  ആ ആശാന്‍റെ  ഇങ്ങ് യു കെയിലെ പിന്‍ ബുദ്ധിക്കാരനായ ശിക്ഷ്യനും കൂടിയാണ്.മൂന്നാല് മാസം മുന്‍പ് ഇവര്‍ രണ്ടും കൂടി പകര്‍ന്നു തന്ന ബുദ്ധി കൂടുതല്‍ ഉറങ്ങിയത് മൂലം കൈമോശം വന്ന എനിക്ക്  വീണുകിട്ടിയ വരദാനം ആയിരുന്നു ഇന്നലെ ശിക്ഷ്യന്റെ വകയായി പകര്‍ന്നു കിട്ടിയ വെളിപ്പെടുത്തലുകള്‍.

ബ്രിട്ടനിലെ മുന്‍നിര റിക്രൂട്ട്മെന്‍റ്കാരനെ അപകീര്തിപ്പെടുതുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച ആശാനെ നഖശിഖാന്തം എതിര്‍ക്കുന്ന വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ ശിക്ഷ്യന്റെ പേരില്‍ പടച്ചു വിടുന്നത്.പ്രചാരത്തില്‍ പിന്നോക്കം പോയ ശിക്ഷ്യന്റെ പേരിലുള്ള സ്വന്തം സൈറ്റിനെ ഉയര്‍ത്താന്‍ ആശാന്‍ നടത്തുന്ന ഈ കള്ളക്കളി അറിയാവുന്ന കഷ്ട്ടകാലന്‍ അടക്കമുള്ള കുറേപ്പേര്‍ ഇവിടെയുണ്ട് എന്ന വിവരം ഇരുവരും വീണ്ടും മറന്നുവെന്നു തോന്നുന്നു..ആശാന്‍ കീചക വാര്‍ത്തയില്‍ ഉദ്ദേശിച്ച വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അണുവിട തെറ്റാതെ ശിക്ഷ്യന്റെ പത്രത്തിലൂടെ വായനക്കാര്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ആശാന്‍  ചെയ്തത്.
ഒരു കൈ കൊണ്ട് തല്ലുകയും മറ്റെ കൈ കൊണ്ട് തലോടുകയും ചെയ്യുന്നത് ഒരേ ആശാന്‍ തന്നെയാണെന്ന് മനസിലാക്കിയാല്‍ റിക്രൂട്ട്മെന്‍റ്കാരന് നല്ലത്. ചീത്ത വിളിക്കും വിശദീകരനതിനും ഒടുവില്‍ താനും ആശാനും തമ്മില്‍ ഉടക്കാണ് എന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്ന് ചോദിച്ച് ഒരു പ്രത്യേക വാര്‍ത്ത കൂടി.അല്ല,ഇങ്ങിനെയൊരു വിശദീകരണം ആരെങ്കിലും ചോദിച്ചോ,വാര്‍ത്തകള്‍ വായിച്ച് ഞങ്ങള്‍ക്ക് എല്ലാം മന്സിലാവുന്നുണ്ടല്ലോ …അതോ കട്ട കോഴിയുടെ പപ്പ്‌ സ്വന്തം തലയില്‍ ഉള്ളത് കൊണ്ടാണോ ?? ക്ഷമിക്കണം … ബുദ്ധി കുറഞ്ഞ ഞങ്ങള്‍ക്ക് അങ്ങ് പകര്‍ന്നു തരുന്ന ഈ അതിബുദ്ധി ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല.

എന്തായാലും ഈ ആശാന്റെയും ശിക്ഷ്യന്റെയും ബുദ്ധി അപാരം തന്നെ.ആശാന്റെ വാര്‍ത്തകള്‍ക്കുള്ള പ്രതികരണങ്ങള്‍ മിനിട്ട് വച്ചാണ് ശിക്ഷ്യന്‍ പ്രസിദ്ധീകരിക്കുന്നത്.എഴുതുന്ന ആശയം ആലോചിക്കാനോ  ടൈപ്പ് ചെയ്യാനോ വെറും മിനിട്ടുകള്‍ മാത്രം മതി ഇവര്‍ക്ക്.ഇക്കാര്യങ്ങളില്‍ എന്തിരന്‍ സിനിമയിലെ രജനീകാന്തിനെ വെല്ലുന്ന പ്രതിഭയുള്ളവര്‍ ആണ് ഇവരും ഇവരുടെ തൊഴിലാളികളും.എത്ര പണം വേണമെങ്കിലും മുടക്കാം …ഈ മാജിക് ഈ പാവപ്പെട്ടവനെയും കൂടി പഠിപ്പിക്കാമോ സാര്‍ .  തങ്ങള്‍ രണ്ടാണെന്ന് പറഞ്ഞ ഇന്നലെയും ഈ ബദ്ധശത്രുക്കള്‍  രണ്ട് വാര്‍ത്തകള്‍  ഒരേ തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു.എന്താ മനപ്പൊരുത്തം !!!!  ഒരു സംശയം ചോദിച്ചോട്ടെ ..സാറന്മാര്‍ ഇരട്ട പെറ്റതാണോ ???

പിന്നെ പണ്ട് ആശാന്‍ അയച്ച  ഇമെയില്‍ വ്യാജനായിരുന്നുവെന്ന് അത്യാവശ്യം കമ്പൂട്ടര്‍ പഠിച്ച കഷ്ട്ടകാലാനു പോലും അറിയാം.കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിക്ക് വൈകാതെ തന്നെ ആ ഈമെയില്‍  ആരെങ്കിലും പരസ്യമാക്കിക്കോളും.അതിനു വേണ്ടി ഇനി ആശാന്‍ മഞ്ഞു കൊള്ളേണ്ടി വരില്ല.അതിന് സാറിന്റെ നിഷേധക്കുറിപ്പും വേണ്ടി വരില്ല.ആശാന്‍ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ച് ശിക്ഷ്യന്‍ കര്‍ട്ടന്‍ വലി മാത്രം നിര്‍വഹിക്കുന്ന ഈ മൂന്നാം കിട നാടകത്തിന്റെ തിരശീല താമസിയാതെ വീണേക്കുമെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്.ഇതൊക്കെയായാലും ബുദ്ധിയില്‍ പിന്നോക്കമായ എട്ടാം ക്ലാസുകാരനായ കഷ്ട്ടകാലന് ഇടയ്ക്കിടയ്ക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന ആശാനെയും ശിക്ഷ്യനെയും ദൈവം കാക്കണമെന്നും കൂടുതല്‍ കൊഴുപ്പുള്ള രംഗങ്ങളുമായി  ഈ  നാടകം അനസ്യൂതം തുടരണമെന്നും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വാര്‍ത്ത സൃഷ്ട്ടിച്ച ആശാനെയും ശിക്ഷ്യനെയും എതിരില്ലാതെ ന്യൂസ് മേക്കര്‍മാരായി തിരഞ്ഞെടുക്കണമേ എന്നുമാണ്  ഈയുള്ളവന്റെ എളിയ പ്രാര്‍ത്ഥന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.