1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2011


കോണ്‍ഗ്രസ്സിന്റെ ചിട്ടവട്ടങ്ങള്‍ അറിയാത്തതാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ.

ലീഡര്‍ കെ.കരുണാകരന്റെ പേരക്കുട്ടിയുടെ അനുഭവസമ്പത്ത് പോലും കോണ്‍ഗ്രസ്സില്‍ എനിക്കില്ല. എല്ലാ കര്യങ്ങളും പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ട് എല്ലാം പൊറുക്കണം- അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ കരിവെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

വികസനകോണ്‍ഗ്രസില്‍ വി സുധീരന്‍ ദേശീയപാതാ വികസനം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ഇറങ്ങിപ്പോയിരുന്നു. പിന്നീട് ചാനുകളില്‍ സുധീരനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അബ്ദുള്ളക്കുട്ടിയുടെ ഭാഗം മാത്രം കേട്ടുവെന്ന് സുധീരന്‍ ആരോപം ഉന്നയിച്ചിട്ടുണ്ട്.

പ്രശ്‌നത്തില്‍ അബ്ദുള്ളക്കുട്ടിയെ പിന്തുണയ്ക്കുന്ന രീതിയിലാണ് ചൊവ്വാഴ്ച ദില്ലിയില്‍ ചെന്നിത്തല പ്രശ്‌നത്തോട് പ്രതികരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലും അനുബന്ധ സംഘടനകളിലും അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.