1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2011

 

എറണാകുളത്ത് യു.ഡി.എഫ്മുന്നില്‍.കളമശ്ശേരി,ആലുവ,കോതമംഗലം,മുവാറ്റുപുഴ,പിറവം,തൃപ്പൂണിത്തുറ,എറണാകുളം,കൊച്ചി ,പറവൂര്‍ ,തൃക്കാക്കര ,കുന്നത്തുനാട് എന്നിവടങ്ങളില്‍ യു ഡി എഫും ,പെരുമ്പാവൂര്‍,വൈപ്പിന്‍,അങ്കമാലി എന്നിവടങ്ങളില്‍ എല്‍ ഡി എഫും ജയിച്ചു. .പെരുമ്പാവൂരില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സാജു പോള്‍ വിജയിച്ചു. യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിമാരായ വിഡി സതീശന്‍, ഹൈബി ഈഡന്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 3382 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാജു പോള്‍ യു.ഡി.എഫിന്റെ അഡ്വ. ജെയ്‌സണ്‍ ജോസഫിനെ പരാജയപ്പെടുത്തിയത്.

ആലുവയില്‍ അന്‍വര്‍ സാദത്ത്(ഐ.എന്‍.സി), കൊച്ചിയില്‍ ഡൊമനിക്ക് പ്രസന്റേഷന്‍(ഐ.എന്‍.സി), തൃപ്പൂണിത്തറ എ.ബാബു (ഐ.എന്‍.സി), ഏറണാകുളത്ത് ഹൈബി ഈഡന്‍, മൂവാറ്റുപുഴയില്‍ ജെയ്‌സണ്‍ വാഴക്കന്‍ എന്നിവരാണ് വിജയിച്ചത്. എല്‍.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായിരുന്ന സെബാസ്റ്റ്യന്‍ പോള്‍, ബാബു പോള്‍ എന്നിവര്‍ പരാജയപ്പെട്ടു.

ഇടുക്കി ചുവക്കുന്നു

ഒരുകാലത്ത് ഉറച്ച യു ഡി എഫ് കോട്ടയായി അറിയപ്പെട്ടിരുന്ന
ഇടുക്കി ജില്ല ചുവടു മാറി . ജില്ലയിലെ അഞ്ചു സീറ്റുകളില്‍ LDF -ന് മൂന്നും UDF -ന് രണ്ടു സീറ്റുകളിലും വിജയം നേടാനായി

തൊടുപുഴയില്‍ P J ജോസഫും റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും വിജയിച്ചു.പീരുമേട്ടില്‍ ബിജിമോളും,ഉടുമ്പന്‍ചോലയില്‍ ജയചന്ദ്രനും ദേവികുളത്ത് രാജേന്ദ്രനും LDF -ന് വേണ്ടി വിജയക്കൊടി പാരിച്ചു.

ജനപ്രിയരല്ലാത്തവരെയും ഇറക്കുമതി ചെയ്തവരെയും സ്ഥാനാര്‍ഥികള്‍ ആക്കിയതാണ് UDF ജില്ലയില്‍ തകരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

കോട്ടയത്ത്‌ യു ഡി എഫിന് മേല്‍ക്കൈ

കോട്ടയത്ത്‌ രണ്ടു മണ്ഡലങ്ങളില്‍ ഒഴികെ യു ഡി എഫ് ജയിച്ചു.പ്രസ്റ്റീജ് മത്സരം നടന്ന ഏറ്റുമാനൂരില്‍ തോമസ്‌ ചാഴികാടന്‍ പരാജയപ്പെട്ടു.കടുത്തുരുത്തിയില്‍ സ്റീഫന്‍ ജോര്‍ജ് ഉയര്‍ത്തിയ ഭീഷണി വിലപ്പോയില്ല.സ്ഥാനാര്‍ഥികളും മണ്ഡലവും ഭൂരിപക്ഷവും

പാല (കെ.എം മാണി, 5259)

കടുത്തുരുത്തി (മോന്‍സ് ജോസഫ്, 23057)
വൈക്കം (കെ അജിത്, 10668)
ഏറ്റുമാനൂര്‍ (സുരേഷ് കുറുപ്പ്, 1801)
കോട്ടയം (തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, 711)
പുതുപ്പള്ളി (ഉമ്മന്‍ ചാണ്ടി, 332,55)
ചങ്ങനാശേരി (സി.എഫ് തോമസ്, 2554)
കാഞ്ഞിരപ്പള്ളി (എന്‍.ജയരാജ്, 12206)
പൂഞ്ഞാര്‍ (പി.സി ജോര്‍ജ്ജ്, 15,704)

 

പത്തനംതിട്ടയില്‍ മൂന്ന് സീറ്റില്‍ എല്‍.ഡി.എഫും രണ്ട് സീറ്റില്‍ യു.ഡി.എഫും ജയിച്ചു

ആറന്‍മുള (ശിവദാസന്‍ നായര്‍, 6511)
കോന്നി (അടൂര്‍ പ്രകാശ്, 7774)
അടൂര്‍ (ചിതയം ഗോപകുമാര്‍, 607)
റാന്നി (രാജു എബ്രഹാം, 6614)
തിരുവല്ല( മാത്യു ടി തോമതോമസ്, 107,67)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.