1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011


ഏഷ്യാനെറ്റിന്റെ യൂറോപ്പ് ടാലന്റ് കോണ്‍ടെസ്റ്റിന് മുന്നോടിയായുള്ള പ്രാഥമിക റൗണ്ട് ഓഡിയോ വിഷല്‍ നാളെ ഈസ്റ്റ് ഹാമില്‍ നടക്കും. രാവിലെ പത്തു മുതലാണ് പ്രാഥമിക റൗണ്ട് നടക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള റൗണ്ടാണിത്. നാളത്തെ ഓഡിയോ വിഷലില്‍ തെരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും മല്‍സരത്തിന് എത്തുക.

കഴിഞ്ഞവര്‍ഷത്തെ ജേതാക്കളൊക്കെ തന്നെ ഈ വര്‍ഷവും മല്‍സരത്തിനുണ്ട്. മാഞ്ചസ്റ്ററില്‍ നിന്നുള്ള ടീമാണ് ഏറ്റവും വാശിയേറിയ മല്‍സരം നടക്കുന്ന ഗ്രൂപ്പ് ഡാന്‍സ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ജേതാക്കളായത്. ആയിരത്തിലധികം പേര്‍ പ്രാഥമിക റൗണ്ടില്‍ പങ്കെടുക്കുന്നതായി ഏഷ്യാനെറ്റിന്റെ യു.കെ.യിലെ സാരഥി ശ്രീകുമാര്‍ പറഞ്ഞു. ഫൈനല്‍ റൗണ്ടില്‍ വിധി കര്‍ത്താവായി എം.ജി ശ്രീകുമാറും ഇത്തവണ ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.