1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2011

മാര്‍ട്ടിന്‍ ജി തെനംകാല

ഡോര്‍സെറ്റ്: പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒവിബിസ് 2011 സമാപിച്ചു. ‘ നമുക്ക് മാതാപിതാക്കളെ അനുസരിക്കാം.’ എന്ന വേദവാക്യത്തെ ആസ്പദമാക്കി നടന്ന പഠന കളരിയില്‍ അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ഇടവക വികാരി റവ.ഫാ വറുഗീസ് മാത്യു, അധ്യാപക പ്രതിനിധി ജെയ്‌നി ആഷിക്ക് കുട്ടികളുടെ പ്രതിനിധി എലിസബത്ത് മാത്യുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നാല് ബാച്ചായി തിരിച്ച് തയ്യാറാക്കപ്പെട്ടിരുന്ന പാഠ്യപദ്ധതിയുടെയും, പരിശീലകരായ അധ്യാപകരുടേയും നേതൃത്വത്തില്‍ ക്ലാസ്സുകള്‍ നടന്നു. ഒപ്പം വിനോദത്തിനായി നിരവധി പരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.

5ാം തീയ്യതി റവ. ഫാ വറുഗീസ് മാത്യുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബ്ബാനയും നടന്നു. ശേഷം നടന്ന ഒവിബിസ് റാലിയില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു. രണ്ടുദിവസങ്ങളിലായി കുട്ടികള്‍ പഠിച്ചതും പരിശീലിച്ചതും മാതാപിതാക്കളുടെ മുമ്പില്‍ അവതരിപ്പിച്ചു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ സിബു മാത്യൂസ് നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.