1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2011

ചെന്നൈ: ഇന്ത്യയിലെ കുതിയ്ക്കുന്ന കാര്‍ വിപണിയില്‍ അതീവ സന്തുഷ്ടരാണ് എല്ലാ കാര്‍ ഉല്പാദകരും. പ്രത്യേകിച്ചും വിദേശ കാര്‍ നിര്‍മാതാക്കള്‍ സന്തോഷത്തിലാണ്. പുതിയ ആടംബര കാറുകള്‍ പോലും ചൂടപ്പം പോലെ ഇന്ത്യയില്‍ വിറ്റു പോവുകയാണ്.

ഇതാണ് ജര്‍മന്‍ കാര്‍ നിര്‍മാതാവായ ഓഡിയെ പുതിയ ആടംബര കാറുകളുടെ ഒരു നിര തന്നെ ഇന്ത്യയില്‍ ഇറക്കാന്‍ പ്രേരിപ്പിച്ചത്. ോഡിയുടെ എ 6, എ7, എ8 എന്നീ കാറുകളാണ് ഇന്ത്യന്‍ നിരത്തില്‍ എത്താന്‍ പോവുന്നത്. എ 8 ഫെബ്രുവരിയില്‍ ഇന്ത്യന്‍ റോഡിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓഡി എ 6 ജൂണിലും എ7 ഓക്ടോബറോടെയും ഇന്ത്യന്‍ റോ‍ിലെത്തും. കമ്പനിയുടെ ഇന്ത്യാ വിഭാഗം തലവനായ മൈക്കേലാണ് ഇത് വ്യക്തമാക്കിയത്.

ഇന്ത്യയില്‍ വില്‍ക്കുന്ന ആടംബര കാറുകളുടെ 20 ശതമാനവും ഓഡിയാണ്. ഇത് 30 ശതമാനമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2011 അവസാനത്തോടെ ഇത് സാദ്ധ്യമാവുമെന്നാണ് കമ്പനി കരുതുന്നത്. 2009 ല്‍ 1658 ഓഡി കാറുകളാണ് ഇന്ത്യയില്‍ വിറ്റത് ഇത് 2010 ആയപ്പോള്‍ 3003 ആയി. 2011 ല്ഡ 4500 കാറുകള്‍ വില്കുകയാണ് ലക്ഷ്യം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.