കാൻസർ ചികിത്സയുടെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘത്തെ ഡൽഹിയിൽ പിടികൂടി. ഇവർക്ക് സാങ്കേതിക സഹായം നൽകിയ ഇന്ത്യക്കാരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാൻസർ രോഗികൾക്ക് സൗജന്യ വൈദ്യ സഹായം നൽകുന്നതിന് ഇന്ത്യയിൽ പണിയുന്ന ആശുപത്രിക്ക് സംഭാവന ആവശ്യപ്പെട്ട് എസ്.എം. എസ് അയച്ചായിരുന്നു തട്ടിപ്പ്. വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് എസ്. എം. എസ് അയക്കുക.
തുടർന്ന് ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ട് വിശദമായി സംസാരിക്കും. താത്പര്യമുള്ളവരിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയാണ് സംഭാവനകൾ സ്വീകരിക്കുക. തട്ടിപ്പിനിരയായ തിരുമല സ്വദേശിയായ യുവതി നൽകിയ പരാതിയാണ് സംഘത്തെ കുടുക്കിയത്.
ദക്ഷിണ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിന് സാങ്കേതിക സഹായം നൽകിയത് സോഫ്റ്റ്‌വെയർ വിദഗ്ദനായ രോഹിത് ശർമയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എസ്. എം. എസ് അയച്ച നമ്പറിന്റെ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാലംഗ സംഘത്തെ പിടികൂടിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല