1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

ചരിത്രാതീത കാലത്ത് കടലിനടയില്‍ സംസ്‌ക്കരിയ്ക്കപ്പെട്ടുപ്പോയെ പുരാതന ഭൂപ്രദേശം കണ്ടെത്തി.ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിനടയില്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ആഴത്തിലാണ് നഷ്ടപ്പെട്ട ലോകം ഗവേഷകര്‍ കണ്ടെത്തിയത്.

പഴയ നദികളുടെയും പര്‍വതങ്ങളുടെയുമൊക്കെ തെളിവുകള്‍ ഭൗമശാസ്ത്രജ്ഞര്‍ക്ക് ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. അഞ്ചരക്കോടി വര്‍ഷത്തോളം പഴക്കമുള്ള തീരദേശമായിരുന്നു ഇതെന്നു കരുതുന്നു.

എണ്ണക്കമ്പനികള്‍ ഉപയോഗിക്കുന്ന അത്യാധുനിക ഇക്കോ സൗണ്ടിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുരാതന ഭൂവിഭാഗം കണ്ടെത്തിയത്. ഇപ്പോഴത്തെ സ്‌കോട്ട്‌ലന്‍ഡിനെയും നോര്‍വേയെയും ബന്ധിപ്പിച്ചിരുന്ന കരഭാഗം വെള്ളത്തില്‍ താഴ്ന്നു പോയതായിരിക്കാം ഇതെന്നാണ് അനുമാനം.

പതിനായിരം സ്വകയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശം ഒരു ഫോസില്‍ ഭൂവിഭാഗമായി കടലിനടയില്‍ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുകയാണെന്ന് മുതര്‍ന്ന ഗവേഷകനായ നിക്കി വൈറ്റ് വിശദീകരിയ്ക്കുന്നു.

നഷ്ട പ്രദേശത്തിന്റെ ത്രിമാന ഭൂപടവും ശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. എട്ടു നദികള്‍ ഒഴുകിയതിന്റെ തെളിവ് ഇതിലുണ്ട്. കരയിലെ ഒരു ഭൂപടത്തിലേത് പോലെ നദികളും മലകളുമെല്ലാം ഇവിടെയുണ്ടായിരുന്നതായി ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

25 ലക്ഷത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂവിഭാഗം സമുദ്രത്തില്‍നിന്ന് ഉയര്‍ന്നു വന്നിരുന്നോയെന്നും ഗവേഷകര്‍ സംശയിക്കുന്നുണ്ട്. മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ ആവിര്‍ഭവിക്കുന്നതിനു മുമ്പേ ഇതുവീണ്ടും സമുദ്രത്തിലേക്ക് താഴുകയായിരുന്നുവെന്നും അവര്‍ അനുമാനിയ്ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.