1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2011


കേരളത്തില്‍ വിവിധ ജില്ലാ,യൂണിവേഴ്സിറ്റി ടീമുകള്‍ക്ക് വേണ്ടി കളിച്ചവര്‍ പോരിനിറങ്ങിയപ്പോള്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത് ദേശീയ നിലവാരമുള്ള മത്സരങ്ങള്‍ക്ക്.അതുകൊണ്ട് തന്നെ ഒപ്പത്തിനൊപ്പം പോരാടിയ ടീമുകളുടെ വിജയം നിസ്സാര പോയിന്റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു.

ടൂര്‍ണമെന്റിലെ മികച്ച ഒഫണ്ടര്‍ ആയി ബിര്‍മിംഗ് ഹാം കൈരളി ടീമിലെ അജോ തിരഞ്ഞെടുക്കപ്പെട്ടു.മുന്‍ അണ്ണാമല യൂണിവേഴ്സിറ്റി താരമായ അജോ ബിര്‍മിംഗ്ഹാമിനടുത്തു ഡട്ലിയില്‍ ആണ് താമസിക്കുന്നത്.എതിര്‍ കോര്‍ട്ടില്‍ നിരവധി തവണ സ്മാഷുകള്‍ തീര്‍ത്ത അജോ തന്നെയാണ് ബിര്‍മിംഗ്ഹാമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

മികച്ച ഡിഫണ്ടര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് മാഞ്ചസ്റ്റര്‍ A ടീമിലെ സാജുവാണ്‌.കൃത്യതയാര്‍ന്ന പാസുകളും ലിഫ്റ്റുകളുമായി അടിമുടി തിളങ്ങിയ സാജു തന്‍റെ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.മാഞ്ചസ്റ്റര്‍ നിവാസിയായ സാജു ഈ ടൂര്‍ണമെന്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാള്‍ കൂടിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.