1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2011


അപ്പച്ചന്‍ കണ്ണഞ്ചിറ

ഇപ്സ്വിച്ച് മേഖലയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ കെ.സി.എയുടെ ഫിലിം ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ – കാര്യസ്ഥന്‍ ഇന്ന്(ഫെബ്രുവരി 13) കോണ്‍ എക്സ്ചേഞ്ച് സിനിമയില്‍(ഓപ്പണ്‍ മാര്‍ക്കറ്റിന് സമീപം IP4 1BN ) പ്രദര്‍ശിപ്പിക്കും.
ദിലീപിന്‍റെ നൂറാമത്തെ ചിത്രമായ കാര്യസ്ഥനിന് മിനിസ്ക്രീന്‍ താരങ്ങളും പിന്നണി ഗായകരും അഭിനയിക്കുന്നു എന്ന സവിശേഷതയുമുണ്ട്.

ദിലീപിനു പുറമെ മധു, ജനാര്‍ദ്ദനന്‍, ജഗതി, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സീരിയല്‍ താരങ്ങളായ ജി.കെ. പിള്ള, ബീനാ ആന്‍റണി, സുരേഷ് കൃഷ്ണ, പിന്നണി ഗായകരായ അഫ്സല്‍, ബിജു നാരായണന്‍, കൃഷ്ണപ്രസാദ്, റിമി ടോമി, ജ്യോത്സ്ന, തുടങ്ങിയവര്‍ അഭിനയിക്കുന്നു.
അംഗങ്ങളല്ലാത്തവര്‍ക്കും പ്രവേശനമുണ്ട്. പ്രദര്‍ശനത്തിന് പാസുണ്ട്. പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്(ഒരു പൗണ്ട്)
ടിക്കറ്റിനും വിശദ വിവരങ്ങള്‍ക്കും സാം ജോണ്‍(07795464160), ഏബ്രാം ഐസക്(07931854583) എന്നിവരെ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.