1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2011

ചലച്ചിത്രതാരം കാവ്യാമാധവനും ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയ്‌ക്കും എറണാകുളം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നിഷാലും കാവ്യയും നേരത്തെ വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു.

കഴിഞ്ഞ 25ന് കോടതി ഇരുവരെയും അവസാനവട്ട കൌണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ല എന്ന് ഇരുവരും കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിവാഹ മോചന ഉടമ്പടിയില്‍ കാവ്യയും നിശാലും ഒപ്പുവച്ചു. തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിശാലിനും കുടുംബത്തിനുമെതിരെ കാവ്യ കുടുംബക്കോടതിയില്‍ നല്‍കിയിരുന്ന കേസ് പിന്‍‌വലിക്കുകയും ചെയ്തു. വിവാഹ മോചനക്കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് കാവ്യയും നിശാലും വ്യക്തമാക്കിയതോടെ വിധി പറയുന്നത് 28ലേക്ക് നിശ്ചയിക്കുകയായിരുന്നു.

ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ്‌ ഇരുവരും കോടതിയെ സമീപിച്ചത്‌. ആറുമാസം മുമ്പാണ്‌ വിവാഹമോചനം ആവശ്യപ്പെട്ട്‌ ഇരുവരും ഹര്‍ജി നല്‍കിയത്‌. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യം പരാജയപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.