1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2011


ജൂണ്‍ 11ന് സെന്‍റ് മേരീസ് ആന്‍റ് സെന്‍റ് ജോണ്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന കുമരകം സംഗമത്തില്‍ ഏഷ്യാനെറ്റ് ടാലന്‍റ് മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹരായ പ്രിയ ജോമോനും ലിറ്റില്‍ ഏഞ്ചല്‍സിനും സ്വീകരണം നല്‍കും. പ്രിയ ജോമോന് ഗാനമത്സരത്തിലും ലിറ്റില്‍ ഏഞ്ചല്‍സ് എന്ന് അറിയപ്പെടുന്ന ജെന്‍ പിപ്സ്, ജെറിന്‍ പിപ്സ്, ഡോണ്‍ പിപ്സ് എന്നിവര്‍ക്ക് സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സിലുമാണ് സമ്മാനം ലഭിച്ചത്.

കുമരകം സ്വദേശികളായ ഇവരുടെ നേട്ടം നാടിന് അഭിമാനകരമാണെന്ന് സംഗമം സംഘാടകര്‍ വിലയിരുത്തി. ജൂണ്‍ 11നു രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന സംഗമം വൈകുന്നേരം അഞ്ചിന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു ശ്രാന്പിച്ചിറയെ(078659240) ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.