1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2011

വെളുത്തവര്‍ഗ്ഗ മേധാവിത്തവും യാഥാസ്ഥിതികമൂല്യങ്ങളും സംരക്ഷിക്കണമെന്ന് ഗ്രാമീണ ജനത ആഗ്രഹിക്കുന്നതിയാ സര്‍വ്വെ റിപ്പോര്‍ട്ട്. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ലക്ചര്‍മാരായ ജോണ്‍ ഗര്‍ലാന്റ്, നീല്‍ ചക്രബൊര്‍ത്തി എന്നിവര്‍ ഗ്രാമീണ മേഖലയിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സാമൂഹ്യസാംസ്‌കാരിക നിലപാടുകളെക്കുറിച്ചുള്ള നിലപാട് പുറത്തുവന്നത്.

പഴയ, യാഥാസ്ഥിതിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ഇംഗ്ലീഷ് സംസ്‌കാരം കാത്തുസൂക്ഷിക്കുന്നവരാണ് തങ്ങളെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത പലരും വ്യക്തമാക്കി. ഇത്തരം പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അവസാന അത്താണിയാണ് തങ്ങളെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. വെളുത്തവര്‍ഗ്ഗ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ ഏറെ താല്‍പ്പര്യമുണ്ടെന്നും ഗ്രാമീണപ്രദേശത്ത് ജീവിക്കുന്നവര്‍ സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുരക്ഷിതമായ, ദൈവവിശ്വാസത്തിലൂന്നിയുള്ള, ഏകസംസ്‌കാരികത കാത്തുസൂക്ഷിക്കുന്ന ജീവിതരീതിയാണ് ഇംഗ്ലണ്ടിലെ ഗ്രാമീണപ്രദേശത്തുള്ളവര്‍ താല്‍പ്പര്യപ്പെടുന്നത്. ആധുനികതയുടെ കടന്നുകയറ്റത്തെ തടയാന്‍ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ലക്ചര്‍മാര്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞു. ന്യൂനപക്ഷവംശത്തില്‍പ്പെട്ടവര്‍ തങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്നതിനെ ഏറെ സംശയത്തോടെയാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ നോക്കിക്കാണുന്നത്.

വംശീയമായ യാഥാസ്ഥിതികത്വം ഗ്രാമപ്രദേശത്ത് അധികം വ്യാപകമല്ലെന്നും ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഗ്രാമപ്രദേശത്തേക്ക് വരുന്നത് കുറവാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അതിനിടെ സര്‍വ്വേക്കിടയില്‍ ഇന്ത്യന്‍ വംശജനായ ചക്രബോര്‍ത്തിക്ക് ചില അസഭ്യകരമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.