കൊച്ചി:കേരളത്തിന്റെ ഭൂതകാലത്തെക്കുറിച്ച് നടത്തുന്ന ആഴമേറിയ ഗവേഷണങ്ങള്‍ക്ക് ഇനിമുതല്‍ ബ്രട്ടീഷ് മ്യൂസിയത്തിന്റെ ആധികാരികത നിറഞ്ഞ സഹായം. ഗവേഷണ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനായി ബ്രിട്ടീഷ് മ്യൂസിയവും കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (കെസിഎച്ച്ആര്‍) തമ്മില്‍ ധാരണാപത്രം ഒപ്പവച്ചു. ആര്‍ക്കിയോളജി ഗവേഷണം, പൈതൃക സംരക്ഷണം, മ്യൂസിയം മാനേജ്‌മെന്റ് എന്നീ മേഖലകളിലാണു ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സഹകരണം ലഭിക്കുക. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയമാണു ബ്രിട്ടീഷ് മ്യൂസിയം. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി കെസിഎച്ച്ആര്‍ ഇവരുമായി പുരാവസ്തു ഗവേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
പട്ടണത്തിലെ ഗവേഷണത്തിലാണ് ഇവരുടെ സേവനം ലഭിച്ചിരുന്നത്. ഇതിനുപുറമെ ഇവിടെ മ്യൂസിയം തുടങ്ങാനുള്ള സഹായങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നു ലഭിക്കും. മ്യൂസിയം മാനേജ്‌മെന്റില്‍ പരിശീലനം, സാംസ്‌കാരിക പൈതൃകങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ നടത്താനുള്ള അവസരം, ഗവേഷണത്തില്‍ പരസ്പര സഹായം തുടങ്ങിയവയെല്ലാം ഈ പദ്ധതി വഴി ലഭിക്കും. മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായ ചടങ്ങില്‍ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പ്രതിനിധി ഡോ. റോബര്‍ട്ടാ റ്റോംബറും കെസിഎച്ച്ആര്‍ ഡയറക്ടര്‍ ഡോ. പി.ജെ. ചെറിയാനും ധാരണാപത്രങ്ങള്‍ കൈമാറി. ഡോ. ഡെറക് കെനറ്റ്, ഡോ. ഹൈഡ്രന്‍ ഷെങ്ക്, ഡോ. മാര്‍ക്ക് പൊള്ളാര്‍ഡ്, ഡോ. അലക്‌സി പവന്‍, ഡോ. പ്രീതാ നായര്‍, സുനന്ദാ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല