1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011


വര്‍ണശബളമായ ആഘോഷപരിപാടികളോടെ കേരള കര്‍ച്ചറല്‍ ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 12 ന് ശനിയാഴ്ച്ച ഓള്‍ഡ്ഹാം ടൗണ്‍ ഹാളില്‍ ആഘോഷിച്ചു.

യുകെയിലെ പ്രശസ്ത ഹാസ്യ കഥാകൃത്തും ബെസ്റ്റ് മാവേലി 2010 അവാര്‍ഡ് ജേതാവുമായ ജോയിപ്പാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സമീപപ്രദേശങ്ങളിലുള്ള മലയാളി അസ്സോസിയേഷനുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

റോച്ചഡേല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ദിലീപും നോര്‍മയേയും യുക്മയേയും പ്രതിനിധീകരിച്ച് സോണിചാക്കോ കാവുങ്കലും ചടങ്ങില്‍ പങ്കെടുത്തു. ഉടന്‍ തുടങ്ങാന്‍ പോകുന്ന ഡാന്‍സ് സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ഏപ്രില്‍ 27ന് ഓള്‍ഡ്ഹാം സെന്റ്. പാട്രിക് ചര്‍ച്ചില്‍ വച്ച് ചാരിറ്റിയ്ക്കുവേണ്ടി കേരള ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികളായ ഷാജി സുബ്രഹ്മണ്യം ലൈജു മാനുവല്‍ , ജെസി ബൈജു എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.