1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനിക്ക് പെൺകുഞ്ഞു പിറന്നു. ഗുർഗാവോനിലെ സ്വകാര്യ ആശുപത്രിയിലാണ് ധോനിയുടെ ഭാര്യ സാക്ഷി പെൺകുഞ്ഞിന് ജന്മം നൽകിയത്.

വെള്ളിയാഴ്ചയാണ് സാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിചത്. പ്രസവ സമയത്ത് ഇരുവരുടേയും അമ്മമാർ സമീപത്ത് ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ പര്യടനത്തിലാണ് ധോനി. ഓസ്ട്രേലിയയിൽ ലോകകപ്പ് തുടങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കെ കുഞ്ഞിനെ കാണാൻ ധോനി എത്തുമോ എന്നത് വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.