1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2011

ലൂട്ടന്‍: ക്രിസ്തുവില്‍ ആശ്രയം അര്‍പ്പിച്ചാല്‍ സര്‍വ്വവിധ വിജയങ്ങളും നേടാമെന്നും ഏതുതരത്തിലുള്ള ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം ബൈബിളിനു മാത്രമേ നല്‍കാനാവൂ എന്നും പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.ഡോ.സുറിയാ കല്ലൂര്‍ വ്യക്തമാക്കി.

ലൂട്ടനില്‍ നടക്കുന്ന ദ്വിദിനകുടുംബ വിശുദ്ധീകരണ ധ്യാനത്തിന്റെ ആദ്യദിവസത്തെ വചനശുശ്രൂഷ നയിക്കുകയായിരുന്നു കല്ലൂര്‍ അച്ചന്‍. പാവനാത്മാ പ്രോവിഡന്‍സിന്റെ പ്രൊവിന്‍ഷ്യലാണ് കപൂച്ചില്‍ സഭാംഗമായ ഫാ.കല്ലൂര്‍.

നവീകരണധ്യാനം ഇന്നും തുടരും. ഞായറാളഴ്ച്ച ഉച്ചകഴിഞ്ഞ് 1.00 മണിമുതല്‍ 6.00 മണിവരെയാണ് ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നത്. ആരാധനയും വിശുദ്ധ.കൂര്‍ബാനയും കുമ്പസാരവും ധ്യാനത്തിനോടനുബന്ധിച്ച് നടത്തും.

പരിശുദ്ധാത്മാ അഭിഷേകം നിറഞ്ഞുനിന്ന വചനപ്രഘോഷണത്തില്‍ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ പങ്കുചേര്‍ന്നു. വിശുദ്ധവാരത്തിലേക്ക് ആത്മീയരായി ഒരുങ്ങുന്നതിന് വേണ്ടിയാണ് ധ്യാനം ലൂട്ടനില്‍ സംഘടിപ്പിച്ചതെന്നും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും ഫാ.തോമസ് പറയടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ്: 01582581923, 07888 754583
പള്ളിയുടെ വിലാസം
ST.JOSEPH’S CHURCH, GRANDENIA AVENUE, LUTON LU32NS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.