1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2011

പ്രഥമ ക്‌നാനായ ദേശീയ യുവജന സംഗമം ജൂണ്‍ 18ന് മാഞ്ചസ്റ്ററില്‍ നടക്കും. സഭപാരമ്പര്യത്തെ മുറുകെ പിടിച്ച് യുവജനങ്ങളില്‍ ആത്മീയ ചൈതന്യം ജ്വലിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടക്കുന്ന ദേശീയ സംഗമത്തിന് മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ആതിഥ്യം അരുളും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് ആര്‍.സി.പ്രൈമറി സ്‌കൂളില്‍ 18-ാം ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെയാണ് പരിപാടികള്‍. കെ.സി.ബി.സി യൂത്ത് കണ്‍വെന്‍ഷന്‍ ചെയര്‍മാനും കോട്ടയം അതിരൂപതാ സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ദിവ്യബലി അര്‍പ്പിക്കുകയും യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഫാ.സജിമലയില്‍ പുത്തന്‍പുര, ഫാ.സജി തോട്ടത്തില്‍ തുടങ്ങിയവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികത്വം വഹിക്കും. യു.കെ.യിലെ വിവിധ വേദികളില്‍ കഴിവ് തെളിയിച്ച കലാപ്രതിഭകള്‍ അണിനിരക്കുന്ന കലാപരിപാടികള്‍ മുഖ്യ ആകര്‍ഷകമാവും. യു.കെ.യിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നും ഡയക്ടേഴ്‌സിന്റെയും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തില്‍ യുവ ജനങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തും. യു.കെ.യുടെ വിവിധ ഭാഗങ്ങളിലുള്ള ക്‌നാനായ സമുദായ അംഗങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നതിനും പാരമ്പര്യവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിനും ഏവരെയും പ്രസിഡന്റ് സുബിന്‍ ഫിലിപ്പ് സ്വാഗതം ചെയ്തു. സെക്രട്ടറി ഡീബ് സൈമണ്‍, ജോയിന്റ സെക്രട്ടറി ഷൈനോ തോമസ്, ട്രഷറര്‍ ടിജോ ജോസഫ്, വൈസ് പ്രസിഡന്റ് പ്രഭീഷ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സെന്റട്രല്‍ കമ്മറ്റിയും നാഷ്ണല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ സാബു കുര്യക്കോസ്, ഷെറി ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രം കമ്മറ്റിയും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. യു.കെ.യിലെ ഏറ്റവും വലിയ യൂണിറ്റായ മാഞ്ചസ്റ്ററില്‍ യുവജനങ്ങളെ സ്വീകരിക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.