1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011

ലണ്ടന്‍: 13കാരിയുള്‍പ്പെടെയുള്ള ഒരു സംഘം കൗമാരക്കാരികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച ഏഷ്യന്‍ സംഘം വിചാരണ നേരിടുന്നു അഹ്ദല്‍ അലി (23), മുബാറക്ക് അലി (28), തന്‍വീര്‍ അഹമ്മദ് (39), അബ്ദുല്‍ റഊഫ് (34), മുഹമ്മദ് യൂനിസ് (59) മുഹമ്മദ് ഇസ്ലാം, നൗഷാദ് ഹുസൈന്‍, മഹ്‌റൂഫ് ഖാന്‍, മുഹമ്മദ് അലി സുല്‍ത്താന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ആറ് പേര്‍ വിവാഹിതരാണ്. ഒരാള്‍ മുത്തച്ഛനുമാണ്.

2007-2009കാലയളവിലാണ് സംഭവം നടന്നത്. 13കാരിയായ ഈ പെണ്‍കുട്ടിയെ ഇവര്‍ പണവും, ആല്‍ക്കഹോളും, ഡ്രഗ്‌സും, ഭക്ഷണവും മൊബൈല്‍ ഫോണ്‍ ക്രഡിറ്റും നല്‍കി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

ഇതിനു പുറമേ 16ല്‍ താഴെ പ്രായം വരുന്ന നിരവധി പെണ്‍കുട്ടികളെ ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചു, ബലാംത്സംഗം തുടങ്ങി 55 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഹ്ദല്‍ മുബാറക്ക്, തന്‍വീര്‍ എന്നിവര്‍ ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. മുബാറക്ക് അലിയുടെ പേരിലുള്ളത് പെണ്‍വാണിഭക്കുറ്റമാണ്. പെണ്‍വാണിഭത്തിനുവേണ്ടി സ്വന്തം വീട് ഉപയോഗിച്ചു എന്ന കുറ്റമാണ് മുഹമ്മദ് യൂനിസിന്റെ മേലുള്ളത്.

ലൈംഗികതൃഷ്ണ ശമിപ്പിക്കാനോ പണത്തിനോ വേണ്ടിയോ 16വയസിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ഇവര്‍ പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ ഉപയോഗിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ ഡോറാ ഗൗള്‍ഡ് കോടതിയെ അറിയിച്ചു. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് മൊബൈലിലൂടെയും, കംപ്യൂട്ടറിലൂടെയും ഇവര്‍ ഈ പെണ്‍കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏഷ്യയില്‍ നിന്നെത്തുന്ന മിക്കയുവാക്കളും പുകവലിക്കാനും, മദ്യപിക്കാനുമായി ഒത്തുചേരുന്ന ടെല്‍ഫോര്‍ഡ് ചര്‍ച്ച് യാഡില്‍ വച്ചാണ് ഇവര്‍ പെണ്‍കുട്ടികളുമായി സന്ധിക്കാറുള്ളത്.

തങ്ങളുടെ ലൈംഗികത വില്‍ക്കപ്പെടുകയാണെന്ന് ആദ്യമൊന്നും പെണ്‍കുട്ടികള്‍ക്ക് അറിയില്ലായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പ്രതിഫലമായി 20മുതല്‍ 40പൗണ്ട്  ഇവര്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ഇടനിലക്കാര്‍ക്കോ നല്‍കുന്നുണ്ട്. 13കാരിയായ പെണ്‍കുട്ടി ഈ പണം മൊബൈല്‍ റീചാര്‍ജ് ചെയ്യാനാണ് ഉപയോഗിച്ചത്. 14 ആഴ്ച ഗര്‍ഭിണിയായിരുന്ന സമയത്ത് കൂടി മുബാറക്ക് അലി ഇവരെ മറ്റുള്ളവര്‍ക്ക് നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുഞ്ഞിന് എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല.

പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ടീച്ചര്‍മാരും രക്ഷിതാക്കളും മനസിലാക്കിയതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഓപ്പറേഷന്‍ ചാലീസ് എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു. 2009 ഡിസംബറില്‍ ഏകദേശം എല്ലാ കുറ്റവാളികളെയും പോലീസ് പിടികൂടി.

എന്നാല്‍ ഇവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.