1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2011


ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സിന്റെ ആറാമത് വാര്‍ഷികാഘോഷങ്ങള്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. 19ന് ശനിയാഴ്ച വൈകിട്ട് 5.30ന് ബര്‍മിങ്ഹാമിലെ കവന്‍ട്രി കോളോറി ക്ലബ് ഓഡിറ്റോറിയത്തില്‍ യുകെ പ്രൊവിന്‍സ് പ്രസിഡന്റ് സിറിള്‍ കൈതവേലിയുടെ അധ്യക്ഷതയില്‍ കൂടുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗ്ലോബല്‍ ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍ ആമുഖപ്രഭാഷണം നടത്തുമെന്ന് യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് പോള്‍ ഗോപുരത്തിങ്കല്‍, സെക്രട്ടറി ജിജി വരിക്കാശേരി എന്നിവര്‍ അറിയിച്ചു.

തുടര്‍ന്ന് യുകെ മലയാളികള്‍ക്കു വേണ്ടി കെ.എസ് പ്രസാദ് നയിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമഡി ഷോ സൗജന്യമായി നടത്തുമെന്ന് കണ്‍വീനര്‍ പീറ്റര്‍ കല്ലിടാന്തിയില്‍ അറിയിച്ചു. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 500 പേരില്‍ നിന്ന് നറുക്കിട്ട് സ്വര്‍ണനാണയം നല്‍കും. യുകെയില്‍ ആദ്യമായാണ് മലയാളികള്‍ക്ക് സൗജന്യമായി സ്‌റ്റേജ് ഷോ കാണുവാനുള്ള അവസരം ഉണ്ടാകുന്നത്. ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആറാമത് വാര്‍ഷികത്തിന് മലയാളികള്‍ക്ക് നല്‍കുന്ന സമ്മാനമാണ് സൗജന്യ കോമഡി ഷോ എന്ന് കോ – ഓര്‍ഡിനേറ്റര്‍ സൈബിന്‍ പാലാട്ടി അറിയിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ തിരഞ്ഞെടുത്ത മൂന്ന് സ്‌കൂളുകള്‍ക്ക് ചാരിറ്റി സഹായം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് സിറിള്‍ കൈതവേലിയും ജിജി വരിക്കാശേരിയും അറിയിച്ചു. ഗോള്‍ഡ് കോയിന്‍ സ്വന്തമാക്കുവാന്‍ ആദ്യത്തെ 500 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ താഴെ പറയുന്നവരെ ബന്ധപ്പെടുവാന്‍ സജി മൈലാടുംപാറ അറിയിച്ചു.

സിറിള്‍ കൈതവേലി: 07533690088
ജിജി വരിക്കാശേരി: 07884293143
സൈബിന്‍ പാലാട്ടി: 07411615189
ബെന്‍സ് ജോസ്: 07809450561

യുകെയിലുള്ള മറ്റൊരു മലയാളി സംഘടനയും കാണിക്കാത്ത ധൈര്യമാണ് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ സൗജന്യമായി സ്‌റ്റേജ് ഷോ നടത്തുക എന്നുള്ളത്. യുകെയിലുള്ള സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് ഇതുപോലുള്ള സൗജന്യ സ്‌റ്റേജ് ഷോ നടത്തുവാന്‍ കഴിയുന്നതെന്ന് റീജനല്‍ കോ – ഓര്‍ഡിനേറ്റര്‍മാരായ പീറ്റര്‍ കല്ലിടാന്തിയിലും മനോജ് പിള്ളയും അവകാശപ്പെട്ടു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമഡി ഷോ 5.30ന് ആരംഭിക്കുമെന്നും സീറ്റ് വേണ്ടവര്‍ നേരത്തെ തന്നെ ഭാരവാഹികളെ ബന്ധപ്പെടണമെന്നും സിറിള്‍ കൈതവേലി അറിയിച്ചു.

വാര്‍ഷിക പരിപാടികള്‍ നടക്കുന്ന സ്ഥലം covenrtry colliery club,bennets road north,Keresly end Coventry CV7 8HY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.