ഗ്ലൌസിസ്റെര് ബോയ്സ് നടത്തിയ രണ്ടാമത് കുട്ടികളുടെ ഓണം അതിഗംഭിരമായി ഗ്ലൌസിസ്റെരിലെ സ്വാളോ പാര്‍ക്ക് ക്ലബ്ബില്‍ വച്ചു നടത്തി. ഏകദേശം 120 കുട്ടികളും എണ്‍പതോളം മാതാ പിതാക്കന്മാരും ഓണാഘോഷത്തില്‍ പങ്കെടുത്തു. ഗ്ലൌസിസ്റെര് ബോയ്സിലെ എല്ലാവരും അവരുടെതായ രീതിയില്‍ ഓണ വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ട് വന്നിരുന്നു. വിവിധ ഇനം ഓണ വിഭവങ്ങള്‍ കുട്ടികള്‍ കൂട്ടം കൂട്ടമായിരുന്നു ആസ്വദിച്ചു.
ഈ കൂട്ടായ്മ ഗ്ലൂസ്റ്ററിലെ എല്ലാവര്ക്കും ഒരു പ്രജോദനം ആകട്ടെയെന്ന് പരിപാടിയുടെ മുഖ്യ സംഘാടകരായ ബോബന് ജോസ്, ഗില്‍സ് എന്നിവര്‍ അറിയിച്ചു. ഡോമിനിക് ബോബന് അവതരിപ്പിച്ച മാവേലി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. കുട്ടികള്‍ ഏവരും മാവേലിയോടൊപ്പം സമയം ചിലവഴിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്തു.
കുട്ടികള്‍ക്ക് വേണ്ടി ക്ലബിനോട് അടുത്ത് പാര്ക്കുംബൌന്സി കാസിലും ഒരുക്കിയിരുന്നു.
അടുത്ത വര്‍ഷം ഇതേ സമയം തന്നെ കുട്ടികളുടെ ഓണം നടത്താന്‍ തീരുമാനിച്ചു കൊണ്ട് വൈകിട്ട് ആറു മണിയോടെ ആഘോഷങ്ങള്‍ സമാപിച്ചു.













നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല