1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2011


എറണാകുളം സീറ്റ് തനിക്ക് കിട്ടണമെന്ന ആവശ്യവുമായി സിറ്റിങ് എംഎല്‍എ ഡോമിനിക് പ്രസന്റേഷന്‍ രംഗത്ത് എത്തിയതോടെ എന്‍എസ് യു നേതാവ് ഹൈബി ഈഡന്റ് തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് പോലെ പാഴാകുമോ എന്ന സംശയം ബലപ്പെട്ടു.ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് എറണാകുളം സീറ്റില്‍ താന്‍ തന്നെ മത്സരിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനും ഹൈബിക്കും ഡൊമിനിക് നല്കിയത്.

ഹൈബി പുതുമുഖമായതിനാല്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാവുന്നതേയുള്ളൂവെന്നും ഇക്കാര്യങ്ങള്‍ പാര്‍ട്ടി വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാകാന്‍ ഡിസിസി, കെപിസിസിക്ക് സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈബി ഈഡനും ഡൊമിനിക് പ്രസന്റേഷനും ഇടം പിടിച്ചിരുന്നു. എറണാകുളം എം എല്‍ എ ആയിരുന്ന കെ വി തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക് പോയതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച തനിക്കു മണ്ഡലത്തില്‍ കുറച്ചുകാലം മാത്രമാണ് തനിക്ക് ജനപ്രതിനിധിയായിരിക്കാന്‍ കഴിഞ്ഞതെന്നും ഡൊമിനിക് വ്യക്തമാക്കുന്നു.ഇതിനു മുന്‍പും പല നിയമസഭകളിലും അംഗമായി ജനസേവനം നടത്തി കൊതി തീരാത്ത ആളാണ്‌ ഡൊമിനിക് പ്രസന്റേഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എറണാകുളം മണ്ഡലത്തിലേക്ക് ഹൈബി ഈഡനെ പരിഗണിച്ചിരുന്നെങ്കിലും കെ വി തോമസ് രംഗപ്രവേശം ചെയ്തതോടെ ഹൈബിക്ക് അവസരം നഷ്ടമാകുകയായിരുന്നു.കിളവന്‍ രാഷ്ട്രീയക്കാര്‍ കടിച്ചു തൂങ്ങുന്ന കോണ്ഗ്രസ് രാഷ്ട്രിയത്തില്‍ ഇത്തവണയും ഹൈബി തഴയപ്പെടുമോ എന്ന ആശങ്കയിലാണ് ജാധിപത്യ വിശ്വാസികള്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.