1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2011

ടോക്കിയോ: ജപ്പാനെ പിന്നിലാക്കി ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയെന്ന പദവി സ്വന്തമാക്കി. ഉപഭോക്താക്കളുടെ മൊത്തം ചിലവഴിക്കലില്‍ വന്ന കുറവും ദേശീയ കറന്‍സിയായ യെന്നില്‍ വന്ന കുതിപ്പുമാണ് ജപ്പാന് രണ്ടാംസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഭ്യന്തര ഡിമാന്റ് കുറഞ്ഞതും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും ജപ്പാനിലെ സാമ്പത്തികമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തില്‍ ഉഴറുന്ന സാമ്പത്തികരംഗത്തിന് അന്താരാഷ്ട്രതലത്തില്‍ മുന്നേറാന്‍ കഴിയില്ലെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രഞ്ജനായ നവോകി മുറകാമി പറഞ്ഞു.

നേരത്തേ മികച്ച സാമ്പത്തിക വളര്‍ച്ചയുടെ കരുത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതായി ജപ്പാന്‍ കുതിച്ചെത്തിയിരുന്നു. അതിനിടെ 2025 ആകുമ്പോഴേക്കും ചൈന അമേരിക്കയെ പിന്തള്ളി ഒന്നാംസ്ഥാനത്തെത്തുമെന്നും അന്താരാഷ്ട്ര നാണയനിധിയുടെ രേഖകള്‍ സൂചിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.