1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011


ജമ്മു കാശ്മീരിനെ പാടേ ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം ബി ബി സി യുടെ വെബ്‌സൈറ്റില്‍ കാണിക്കുന്നതിനെതിരെ യുക്മ പ്രതിഷേധവുമായി രംഗത്ത് വന്നു . ഇതിലുള്ള പ്രതിഷേധം ബി ബി സി യെ അറിയിച്ചുകൊണ്ടുള്ള കത്ത് യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ബന്ധപെട്ട അധികൃതര്‍ക്ക് അയച്ചു . ഇതിനെതിരെ ശക്തമായ് പ്രതികരിക്കാന്‍ എല്ലാ ഇന്ത്യക്കാരും ,അസോസിയേഷന്‍നുകളും .മറ്റു സംഘടനകളും , വിവധ മാധ്യമങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് യുക്മ പ്രസിഡന്റ് പറയുന്നു .

ബി ബി സി യുടെ സ്‌പോര്‍ട്‌സ് സെക്ഷന്‍നില്‍ കൊടുത്തിരിക്കുന്ന വീഡീയോ യിലാണ് ജമ്മു കാശ്മീരിനെ മുഴുവനായി ഒഴിവാക്കിയുള്ള ഭൂപടം കാണിക്കുന്നത് . ഇതു തികച്ചും അനീതിയും ഭാരതീയരെ അവഹേളിക്കുന്നതിനുമുള്ള ആരുടെയോ മനപൂര്‍വമുള്ള ശ്രമവുമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവന്ന് വര്‍ഗസ് ജോണ്‍ പറഞ്ഞു.പ്രത്യേകിച്ചു ക്രിക്കറ്റ് വേള്‍ഡ് കപ്പ് നടക്കുന്ന ഈ സമയത്ത് കോടി കണക്കിന് വിദേശികള്‍ ഉള്‍പെടെ യുള്ളവര്‍ ഈ ഭൂപടം കാണുന്നു .

കൂടാതെ പ്രവാസികളായ നമ്മുടെ കുട്ടികള്‍ ഇന്ത്യയെ മനസിലാക്കുന്നതിനും പഠിക്കുന്നതിനും സ്‌പോര്‍ട്‌സ് പരിപാടികള്‍ കാണുന്നതിനും ബി ബി സി പോലുള്ള വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട് . ഈ കുഞ്ഞുങ്ങളുടെ മനസിലും ജമ്മു കശ്മീര്‍ ഇല്ലാത്ത ഭൂപടമയിരിക്കും സ്ഥാനം പിടിക്കുക . അതിനാല്‍ ബി ബി സി യുടെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയോ അല്ലാതെയോ വന്നിട്ടുള്ള ഈ പിഴവ് നീക്കം ചെയ്തു ഇന്ത്യയുടെ മുഴുവന്‍ ഭാഗങ്ങളും ഉള്‍പെടുന്ന ഭൂപടം കാണിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.