1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011


ബാംഗ്ലൂര്‍:  ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ വീണ്ടും സ്വപ്‌നം കാണുന്നു. വെള്ളത്തിലോടുന്ന കാറാണ് രത്തന്‍ ടാറ്റയുടെ പുതിയ സ്വപ്‌നം. ഈ രംഗത്തെ ഗവേഷണങ്ങള്‍ക്കായി ഒരു പുതുസംരംഭത്തിന് അദ്ദേഹം 65 കോടി രൂപ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ കാര്‍ എന്ന സ്വപ്നത്തെ നാനോയിലൂടെ സാര്‍ഥകമാക്കിയ ടാറ്റയുടെ ഈ സ്വപ്‌നവും സഫലമായാല്‍ അത്‌ ഓട്ടോമൊബീല്‍ രംഗത്ത്‌ വന്‍ വിപ്ലവത്തിനുതന്നെ വഴിതെളിക്കും.

പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. സി.എന്‍.ആര്‍.റാവുവാണ് ടാറ്റയുടെ പുതിയ സ്വപ്‌നം വെളിപ്പെടുത്തിയത്. തന്റെ അടുത്ത സുഹൃത്തും അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിലെ അധ്യാപകനുമായ ആള്‍ വെള്ളത്തില്‍ നിന്ന് ഹൈട്രജനും ഓക്‌സിജനും തരം തിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന് ഈ രംഗത്ത് കൂടുതല്‍ ഗവേഷണം നടത്താനായി ടാറ്റ പണം നല്‍കിയതായും പ്രൊഫ.റാവു വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.