1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2011


സ്വന്തം ലേഖകന്‍

കഴിഞ്ഞ ദിവസം എയില്‍സ് ബറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ടോന്സിയുടെ മരണ കാരണം അലെര്‍ജി ആണെന്ന് സംശയിക്കുന്നതായി ടോന്സിയുടെ സുഹൃത്തുക്കള്‍ .ഇന്നലെ പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞ ടോന്സി മരിച്ചത് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ ആയിരുന്നുവെന്നു പോലിസ് വ്യക്തമാക്കി.കാണാനില്ലെന്ന മലയാളികളുടെ പരാതിയെത്തുടര്‍ന്ന് അന്വേഷിച്ച പോലിസ് ടോന്‍സിയെ വീട്ടിലെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ പോലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുന്നില്ല.ഇതേ കാരണത്താല്‍ ടോന്സിയുടെ വീട്ടിലേക്കുള്ള പ്രവേശനവും പോലിസ് നിഷേധിച്ചിരിക്കുകയാണ്.

ടോന്സിയുടെ മൃതദേഹത്തില്‍ ആകമാനം ചുവന്ന കുത്തുപോലെയുള്ള പാടുകള്‍ കണ്ടതായി നേരിട്ട് കണ്ട ഒരു സുഹൃത്ത് NRI മലയാളിയോട് പറഞ്ഞു.ഇത് മരണ കാരണം അലര്‍ജിയാകാനുള്ള സാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.നടുവേദന മൂലം ചികിത്സയില്‍ ആയിരുന്ന ടോന്സി ചൊവ്വാഴ്ച GP -യെ വീട്ടില്‍ വിളിച്ചു വരുത്തിയിരുന്നു. അപ്പോള്‍ ഡോക്ട്ടര്‍ നിര്‍ദേശിച്ച ഏതെങ്കിലും മരുന്നിന്റെ അലര്‍ജി ആയിരിക്കും മരണ കാരണം എന്ന് സംശയിക്കുന്നു.അവസാന സ്ഥിരീകരണം പോലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുകയുള്ളൂ.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മൃതദേഹം വിട്ടുകിട്ടുമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പ്രതീക്ഷിക്കുന്നത്.തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്റോക്ക് ഓണ്‍ ട്രെന്റിലെ ഫ്യുണറല്‍ എജെന്സിയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്.വിട്ടു കിട്ടുന്ന മുറയ്ക്ക് പൊതു ദര്‍ശനത്തിനുള്ള സൌകര്യവും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ NRI മലയാളിയോട് പറഞ്ഞു.

എയില്‍സ് ബറി സ്റ്റോക്മാന്റിവല്‍ NHS ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ടോന്സി (35)ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയാണ്. ബാംഗ്ലൂര്‍ രാഗവേന്ദ്ര നഴ്സിംഗ് സ്കൂളില്‍ പഠിച്ച ടോന്സി 11 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യു കെയില്‍ എത്തിയത്.അധികമാരുമായും അടുത്ത ബന്ധം പുലര്‍ത്താത്ത പ്രകൃതക്കാരനായിരുന്നു ഇയാള്‍ .വിവാഹിതനാണെങ്കിലും ഭാര്യമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.കാനഡയിലുള്ള ടോന്സിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളില്‍ യു കെയില്‍ ഏത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.