1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2011

ലണ്ടന്‍: വാഹനമോടിക്കുന്ന കാര്യത്തില്‍ തങ്ങള്‍ മികച്ചവരാണെന്ന് സ്ത്രീകള്‍ക്കിനി അഭിമാനിക്കാം. കാരണം വാഹനമോടിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ രണ്ട് മടങ്ങ് മികവുപുലര്‍ത്തുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വാഹനമോടിക്കുന്ന സമയത്തുള്ള ശ്രദ്ധക്കുറവാണ് പുരുഷന്‍മാരുടെ പ്രശ്‌നം. വാഹനഅപകടങ്ങളില്‍ പത്തിലൊന്നും നടക്കുന്ന പുരുഷന്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ്. സ്ത്രീകളില്‍ ഇരുപതില്‍ ഒന്ന് എന്ന അനുപാതത്തിലാണ് അപകടസാധ്യത.

പുരുഷന്‍മാരില്‍ 76% പേര്‍ക്കും ശ്രദ്ധ നഷ്ടപ്പെടുന്നത് കാറിന്റെ സ്റ്റീരിയോ ക്രമീകരിക്കുന്നതിനിടയിലാണ്. ഈ സമയത്താണ് റോഡില്‍ നിന്നുള്ള ഇവരുടെ ശ്രദ്ധ തിരിയുന്നതെന്ന് സാന്റന്റര്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്നില്‍ രണ്ടുപേര്‍ക്കും ശ്രദ്ധ തിരിയുന്നത് സോഫ്റ്റ് ഡ്രിങ്കുകളുടേയോ ആഹാരത്തിന്റെയോ പ്രഭാവം കൊണ്ടാണ്. എന്നാല്‍ പകുതിപ്പേര്‍ക്ക് സിഡി കൈമാറുന്നതിനിടെ ശ്രദ്ധ നഷ്ടപ്പെടുന്നു എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകളാണ് ശ്രദ്ധതിരിയ്ക്കുന്നതെന്ന് കുറച്ചുപേര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വാഹനമോടിക്കുന്നതിനിടയില്‍ മാപ്പുകള്‍ പരിശോധിക്കുന്നത്, ഷേവ്‌ചെയ്യുന്നത്, ചുംബിക്കുന്നത് എന്നിവയും പുരുഷന്‍മാരില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യങ്ങള്‍ കൊണ്ട് സ്ത്രീകളുടെ ശ്രദ്ധ നഷ്ടപ്പെടാനുള്ള സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച് പകുതിയേ ഉള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.