1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2011


ഡ്രൈവിംഗ് സ്റ്റാന്‍ഡാര്‍ഡ് എജെന്സി (DSA) നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ചെലവു ചുരുക്കലിന്‍റെ ഭാഗമായി കൂട്ടുകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളുടെ ഭാഗമായാണ് ടെസ്റ്റ് സെന്ററുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇനി എക്സാമിനര്‍മാര്‍ പ്രവര്‍ത്തിക്കുക.ഇത് മൂലം ടെസ്റ്റിന്റെ കാര്യക്ഷമത കൂട്ടാമെന്നും,ചിലവു കുറക്കാമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലീക്കായ രേഖകളില്‍ നിന്നുമാണ് ഈ രഹസ്യ നീക്കം പുറം ലോകമറിഞ്ഞത്.

പൊതു മേഖല സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കൂട്ടുകക്ഷി സര്‍ക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് DSA -യുടെ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ ഇല്ലാതാക്കാനുള്ള ഈ നീക്കമെന്ന് കരുതപ്പെടുന്നു.NHS സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ആദ്യ പരിഷ്ക്കാരങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അതേ സമയം DSA സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് റോഡ്‌ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യൂണിയന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.