1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2015

മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള്‍ കൂ!ടി മാത്രം .
കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തനിയൊരു പൂരത്തനിമയോ!ടെ കൊണ്ടാടിയ ആഘോഷങ്ങള്‍ , ഇത്തവണയും ആ ഓര്‍മ്മകളും , അനുഭവങ്ങളുമായി ,ഒരു പൂരലഹരി
പോല്‍ വീണ്ടും കൊണ്ടാടുവാന്‍ പോകുകയാണ്.

ഈ വരുന്ന ഞായറാഴ്ച്ച 2015 ഒക്ടോബര്‍ മാസം , നാലാം തീയ്യതി ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ കുടുംബ ഒത്തു ചേരല്‍ നടക്കുന്നത്
അന്നവിടെ വെച്ച് എല്ലാ ഗെഡികള്‍ക്കും , ഗെഡിച്ചികള്‍ക്കും ,
ക്ടാങ്ങള്‍ക്കും കൂടി ഇപ്പരിപാടി അടിച്ച്‌പൊളിച്ച് പൊരിച്ചടക്കാം കേട്ടൊ കൂട്ടരെ അപ്പോള്‍ അന്ന് കാണാം …കാണണം

ഈ കുടുംബ സംഗമത്തിന്റെ
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക

07825597760 ,
07727253424 ,
07983615390 ,
07930134340 .

07958053672

Date & Venue Address

Sunday 4 th October 2015 , From 10 A.M to 5 P.M

The Archbishop Lanfranc Academy
Mitcham Road , Croydon .

CR 9 3 AS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.