1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2015

തെരുവിലും പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുമായി പരസ്പരം അങ്കം വെട്ടുന്ന സ്ഥാനാർഥികളുടെ കാലം കഴിഞ്ഞു. ഫേസ്ബുക്കിന്റെ ബൂസ്റ്റഡ് പോസ്റ്റ് ആണ് പുതിയ താരം.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് കെജ്‌രിവാളും കിരൺബേദിയും അജയ് മാക്കനും അടക്കമുള്ള സ്ഥാനാർഥികൾ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെ സാധ്യതകൾ വിദഗ്ദമായി ഉപയോഗിച്ചത്.

പാർട്ടികളുടേയും സ്ഥാനാർഥികളുടേയുമായി പോസ്റ്റുകളുടെ തല്ലായിരുന്നു കഴിഞ്ഞ രണ്ടുമാസമായി ഫേസ്ബുക്ക് വാളുകൾ. ഫേസ്ബുക്ക് അവതരിപ്പിച്ച ബൂസ്റ്റ് പോസ്റ്റ് സേവനമാണ് ഇതിനു കാരണമായത്.

ബൂസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾക്ക് അനുസരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഉടമയിൽ നിന്ന് പണം ഈടാക്കും. 100 രൂപ മുടക്കിയാൽ 110 മുതൽ 112 വരെ ലൈക്കുകൾ ലഭിക്കുന്നതായി നിരീക്ഷികർ പറയുന്നു.

എന്നാൽ പോളിംഗ് ദിവസം അടുത്തതോടെ ഈ നിരക്ക് കുത്തനെ കൂടി. പ്രചാരണം കൊണ്ടുപിടിച്ച അവസാന ദിവസങ്ങളിൽ ഒരു ലൈക്കിന്റെ നിരക്ക് 12 രൂപ മുതൽ 15 രൂപ വരെ ഉയർന്നു. എന്നാൽ കൃത്യമായ കണക്കുകൾ ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.