1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2011

ലണ്ടന്‍: വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ നഷ്ടപ്പെട്ട അച്ഛനെ കണ്ടെത്തിയ മകളുടെ ഉദരത്തില്‍ വളരുന്നത് അച്ഛന്റെ കുഞ്ഞ്. 46കാരനായ ഗാരി റിയാനിന്റെയും മകള്‍ പെന്നി ലോറന്‍സിന്റെയും ജീവിതത്തിലാണ് ഈ സംഭവം നടന്നത്.

ഗാരി റിയാന്റെ ഭാര്യ ഗര്‍ഭിണിയായിരുന്ന സമയത്താണ് അദ്ദേഹം അവരെ ഉപേക്ഷിച്ച് പോയത്. അതുകൊണ്ടുതന്നെ പെന്നി ലോറന്‍സ് ഒരിക്കല്‍ പോലും അച്ഛനെ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് അമ്മ മരിച്ചശേഷം ബന്ധുക്കള്‍ പെന്നിയെ ലോസ് ആഞ്ചല്‍സില്‍ നിന്നും ഹോസ്റ്റണിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷമാണ് പെന്നി ഗാരി റിയാനെ കാണുന്നത്. ആദ്യം തന്നെ ശാരീരികമായി അടുപ്പം തോന്നിയ ഇവര്‍ തമ്മിലുള്ള ബന്ധം പിന്നീട് ലൈഗിക ബന്ധമായി വളര്‍ന്നു. ഇപ്പോള്‍ പെന്നിയുടെ ഉദരത്തില്‍ അച്ഛന്റെ കുഞ്ഞ് വളരുകയാണ്.

ജനിറ്റിക് സെക്ഷ്വല്‍ അട്രാക്ഷന്റെ ഫലമാണ് ഇവരുടെ ബന്ധമെന്നാണ് ഈ ദമ്പതികള്‍ അവകാശപ്പെടുന്നത്. പ്രായമായശേഷം ആദ്യമായി കാണുന്ന അടുത്ത ബന്ധുക്കളില്‍ പെട്ടെന്നുണ്ടാവുന്ന വികാരത്തെ വിശദീകരിക്കാന്‍ 1980 മുതല്‍ ഉപയോഗിക്കുന്ന പദമാണ് ജി.എസ്.എ. തങ്ങള്‍ തെറ്റുചെയ്തതല്ലെന്നും ജി.എസ്.എയുടെ ഇരകളായി മാറുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. അച്ഛന്‍ മകള്‍ ബന്ധം തങ്ങളിതുവരെ അനുഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യമായി കാണുന്ന രണ്ട് അപരിചിതരെപ്പോലെയാണ് തങ്ങളെന്നും അവര്‍ വ്യക്തമാക്കി.

പെന്നിയുടെ വയറ്റില്‍ വളരുന്ന മൂന്ന് മാസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് സ്‌കാനിങ്ങില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയാണ് ഇവരുടെ തീരുമാനം. എന്നാല്‍ യു.എസിലെ നിയമപ്രകാരം രക്തബന്ധമുള്ളവരുമായുള്ള ലൈഗിക ബന്ധം നിയമവിരുദ്ധമാണ്. അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, അമ്മാവന്‍, മരുമകന്‍ തുടങ്ങിയവരുമായി ലൈഗികബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. അതുകൊണ്ടുതന്നെ തങ്ങളെ നിര്‍ബന്ധിച്ച് വേര്‍പെടുത്തുമോ എന്ന ഭീതി ഇവര്‍ക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.